ഇന്നത്തെക്കാലത്ത് മനുഷ്യന്റെ ഉള്ളിൽ നിന്ന് നൻമയുടെ അംശം വിട്ടുപോവുകയാണെന്ന് നിസംശയം പറയാം. പരസ്പരം സംസാരിക്കുക പോയിട്ട് നേരേ കണ്ടാലൊന്നു ചിരിക്കാൻ പോലും സമയമില്ലാത്ത ആളുകളുടെ ലോകമാണിത്. എന്നാൽ തങ്ങൾ അക്കൂട്ടത്തിൽ ഉൾപ്പെട്ട ആളല്ലന്ന് കാണിച്ച് തരികയാണ് ഒരു പെൺകുട്ടി.
leechess.diary എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോം ധാരികളായ കുട്ടികളാണ് വീഡിയോയിൽ. അവർ അവിടെ നിന്ന സെക്യൂരിറ്റി ഗാർഡിനെ ഹൈ ഫൈ കാണിക്കുകയും ചിരിക്കുകയും അദ്ദേഹത്തെ തൊടുകയുമൊക്കെയാണ് ചെയ്യുന്നത്. തങ്ങളുടെ മുത്തച്ഛന്റെ അടുത്ത് കാണിക്കുന്ന കുസൃതിത്തരങ്ങളെല്ലാം തന്നെ കുഞ്ഞുങ്ങൾ സെക്യൂരിറ്റിയോടും കാണിക്കുന്നു.
സെക്യൂരിറ്റി ജീവനക്കാരന്റേയും കുഞ്ഞുങ്ങളുടേയും വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി ആളുകളാണ് അതിന് കമന്റ് ചെയ്തത്. അദ്ദേഹം ഞങ്ങളുടെ സൊസൈറ്റിയില വാച്ച്മാനാണ്, ഞാൻ എന്റെ 25 വർഷക്കാലത്തിനുള്ളിൽ കണ്ടെ ഏറ്റവും നല്ല മനസിന് ഉടമയാണ് അദ്ദേഹമെന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. കുറച്ച് നിമിഷം അദ്ദേഹത്തോട് സംസാരിച്ചാൽ, അദ്ദേഹത്തിൽ നിന്നും ഒരുപാട് ജീവിത പാഠങ്ങൾ ലഭിക്കും’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.