ഓഗസ്റ്റിൽ മഹാഭാരതത്തിന്റെ വർക്കുകൾ ആരംഭിക്കും. നിരവധി പാർട്ടുകളായിട്ടാകും സിനിമ പുറത്തിറങ്ങുക. കാരണം ഈ കഥ ഒറ്റ ഭാഗത്തിൽ പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല.
ഇത് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു കഥയാണ്. അതുകൊണ്ടുതന്നെ എനിക്ക് ഈ കഥ പറയേണ്ടതുണ്ട്. ചിത്രത്തിൽ പുതുമുഖങ്ങളായിരിക്കും കൂടുതൽ ഉണ്ടാകുക.
അറിയപ്പെടുന്ന താരങ്ങളെ കാസ്റ്റ് ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല. എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതത്തിലെ കഥാപാത്രങ്ങളാണു താരങ്ങൾ. അറിയപ്പെടാത്ത മുഖങ്ങളാണ് എനിക്കു വേണ്ടത്.
അതിനായി പൂർണമായും പുതിയ അഭിനേതാക്കളാകും സിനിമയിൽ ഉണ്ടാകുന്നത്. നേരത്തെ മഹാഭാരതത്തോടുകൂടി ആമിർ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. മഹാഭാരതം എന്റെ അവസാന സിനിമ ആയിരിക്കില്ല.
-ആമിർ ഖാൻ