വിവാഹ വാർഷികം ആഘോഷിച്ച് സോനം കപൂർ. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 മേയ് എട്ടിനാണ് സോനം കപൂറും ബിസിനസ്കാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം നടന്നത്.
ബോളിവുഡിലെ “കൂൾ കപ്പിൾ’ എന്ന വിശേഷണമാണ് ഇരുവരും നേടിയിരിക്കുന്നത്. വിവാഹവാർഷികത്തോട് അനുബന്ധിച്ച് പരസ്പരം കൈമാറാൻ ഇരുവരും മനോഹരമായ സമ്മാനങ്ങൾ കരുതിയിട്ടുണ്ടെന്നാണ് ബോളിവുഡിലെ സംസാരവിഷയം.