വാ​ൾ സ്ട്രീ​റ്റ് നി​ശ്ച​ല​മാ​ക്കി ഇ​ന്ത്യ​ന്‍ വി​വാ​ഹ ആ​ഘോ​ഷം; വൈ​റ​ലാ​യി വീ​ഡി​യോ

യു​എ​സി​ലെ വാ​ൾ സ്ട്രീ​റ്റ് ന​ഗ​രം ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ക്കാ​രാ​ല്‍ നി​ശ്ച​ല​മാ​ക്ക​പ്പെ​ട്ടു. ഒ​രു വി​വാ​ഹ പാ​ര്‍​ട്ടി ക​ട​ന്ന് പോ​യ​തോ​ടെ​യാ​ണ് വാ​ൾ സ്ട്രീ​റ്റ് ന​ഗ​രം അ​ൽ​പ സ​മ​യ​ത്തേ​ക്ക് നി​ശ്ച​ല​മാ​യ​ത്.

ഇ​ന്ത്യ​ന്‍ വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ നാ​നൂ​റോ​ളം പേ​രാ​ണ് വി​വാ​ഹാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വി​ലൂ​ടെ പാ​ട്ടും നൃ​ത്ത​വു​മാ​യി ക​ട​ന്ന് പോ​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പം വ​ധൂ വ​ര​ൻ​മാ​ർ ഒ​ത്ത് ചേ​ര്‍​ന്ന​തോ​ടെ ആ​ഘോ​ഷം പൊ​ടി പൂ​ര​മാ​ക്കി​യെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

‘എ​ത്ര അ​സ്വാ​ഭാ​വി​ക​മാ​യ ഒ​രു ഉ​ച്ച സ​മ​യം. ബ​റാ​ത്തി​ന് വേ​ണ്ടി വാ​ൾ സ്ട്രീ​റ്റ് അ​ട​ച്ചു. എ​ല്ലാ​വ​രു​മൊ​ത്തു​ള്ള നൃ​ത്തം അ​വ​രു​ടെ മ​ഹ​ത്വം കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ദേ​വ​ര്‍​ഷി ഷാ ​എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഹാ​ന്‍​ഡി​ലി​ല്‍ കു​റി​ച്ച​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്.

ആ​ഘോ​ഷം ക​ണ്ടു നി​ന്ന​വ​ർ പോ​ലും നൃ​ത്തം ചെ​യ്തെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്. ഇ​ത്ര​യും ച​ട​ങ്ങി​ന് എ​ത്ര രൂ​പ ചി​ല​വ് വ​രു​മെ​ന്നാ​ണ് മ​റ്റ് ചി​ല​രു​ടെ സം​ശ​യം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment