തിമിംഗലം ഒന്നു ഛര്‍ദിച്ചു, മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് 16 കോടി രൂപ!

SSSSSSSഛര്‍ദിക്കുകയെന്നു പറയുന്നത് തന്നെ നമ്മുക്ക് അറുപ്പാണ്. എന്നാല്‍ ഛര്‍ദികൊണ്ട് കോടീശ്വരന്മാരായവരെ കാണണമെങ്കില്‍ അങ്ങ ഒമാനിലേക്ക് വിമാനം കയറിയാല്‍ മതി. ഒമാനിലെ കുറയത്ത് കടല്‍മേഖലയിലെ ഖാലിദ് അല്‍ സിനാനിയടക്കമുള്ള മൂന്നുപേര്‍ക്കാണ് തിമിംഗലം ഛര്‍ദിച്ചതോടെ ശുക്രന്‍ തെളിഞ്ഞത്. തിമിംഗലം ഛര്‍ദിക്കുന്ന ആമ്പര്‍ഗ്രീസാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. പെര്‍ഫ്യൂമുകളില്‍ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവാണിത്.

80 കിലോയോളം ആമ്പര്‍ഗ്രിസാണ് മത്സ്യബന്ധനത്തിനിടെ ഖാലിദിനും കൂട്ടുകാര്‍ക്കും ലഭിച്ചത്. ഇതിന് വിപണിയില്‍  16 കോടി രൂപയിലധികം വിലവരും. കഴിഞ്ഞ 20 വര്‍ഷമായി മത്സ്യബന്ധന ജോലി ചെയ്യുന്ന ഖാലിദിനെയും കൂട്ടൂകാരെയും തേടി ഒക്ടോബര്‍ 30നാണ് ഭാഗ്യമെത്തിയത്. രാവിലെ സുഹൃത്തുക്കളോടൊപ്പം കടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് ഖാലിദ് ആമ്പര്‍ഗ്രിസ് കണ്ടെത്തിയത്. തിമിംഗലത്തിന്റെ ഛര്‍ദിക്കും മനുഷ്യരുടേതുപോലെ വൃത്തികെട്ട മണമാണ്.

ഉണങ്ങിക്കഴിയുന്നതോടെ ഇത് സുഗന്ധപൂരിതമാകും. സ്‌പേം തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന തവിട്ടുനിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച് കളയുന്ന ആമ്പര്‍ഗ്രിസ് തീരത്തടിയും. ഇത് ശേഖരിക്കാന്‍ മാത്രം മത്സ്യബന്ധത്തിനിറങ്ങുന്നവരും കുറവല്ല. ആമ്പിഗ്രിസ് വിറ്റ് പണം ലഭിച്ചാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങാനാണ് ആഗ്രഹമെന്നും തൊഴിലാളികള്‍ പറയുന്നു.

Related posts