പാമ്പ് കടിയേറ്റ് അമ്മയും മകളും മരിച്ചു; കടിയേറ്റത് തറയിൽ കിടന്നുറങ്ങുമ്പോൾ

പാ​മ്പ് ക​ടി​യേ​റ്റ് അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ​മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് അ​മ്മ​യ്ക്കും പ​ന്ത്ര​ണ്ട് വ​യ​സു​ള്ള മ​ക​ൾ​ക്കും പാ​മ്പ് ക​ടി​യേ​റ്റ​ത്. 

ശ​നി​യാ​ഴ്ച രാ​ത്രി ഫൂ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റാ​ണി വി​ർ​ഗാ​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (എ​എ​സ്പി) സ​ഞ്ജീ​വ് പ​ഥ​ക് പ​റ​ഞ്ഞു.

വീ​ട്ടി​ലെ ത​റ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും മ​ക​ൾ​ക്കും എ​ട്ടു​വ​യ​സ്സു​ള്ള മ​ക​നും പാ​മ്പ് ക​ടി​യേ​റ്റു.

മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ വ​ച്ച് യു​വ​തി​യും മ​ക​ളും മ​രി​ച്ചു. കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി ആ​ൺ​കു​ട്ടി​യെ ഗ്വാ​ളി​യോ​റി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment