ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു; മമ്മൂട്ടി

അന്തരിച്ച സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ വേർപാടിൽ  അനുശോചിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടി നായകനായ മഹാനഗരം എന്ന ചിത്രത്തിന്‍റെ നിർമാണം കെ.ജി.ജോര്‍ജായിരുന്നു. 1980ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ തുടക്കം. 

‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്ന കെ.ജി. ജോർജ് മലയാള സിനിമക്ക് പുതിയ മാനങ്ങൾ നൽകിയ വ്യക്തിയാണ്. 

മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്‍റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക  തുടങ്ങി മലയാള സിനിമക്ക് എക്കാലവും അഭിമാനിക്കാൻ പാകമായ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 

Related posts

Leave a Comment