അതിര്‍ത്തി മേഖലയിലെ വനിതകള്‍ക്ക് ആശ്വാസ വാര്‍ത്ത! പെണ്‍പോരാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു; ആശ്വാസ നടപടികള്‍ ഇതൊക്കെ

hfhfhഅതിര്‍ത്തിയിലെ വനിതാ പോരാളികള്‍ക്ക് ഇനി അല്‍പം ആശ്വസിക്കാം. ഇന്ത്യയുടെ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സായ സശസ്ത്ര സീമാബല്‍ ആണ് തങ്ങളുടെ ധീരപടയാളികളുടെ ദുരിതങ്ങള്‍ കുറയ്ക്കാന്‍ ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബാരക്കുകളില്‍ വനിതകള്‍ക്കുവേണ്ടി സ്വകാര്യമുറികള്‍ സജ്ജീകരിക്കുന്നതിനുപുറമെ ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ നശിപ്പിക്കാന്‍ ഇന്‍സിനറേറ്ററുകളും പുതിയവ ലഭ്യമാക്കാന്‍ യന്ത്രങ്ങളും സ്ഥാപിക്കുന്നു. അതിര്‍ത്തിയിലെ പോരാളികളുടെ ജോലിസാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ശരീരത്തോടു ചേര്‍ന്നുകിടക്കുന്ന സംരക്ഷണ കവചങ്ങള്‍, വെടിയുണ്ടയേല്‍ക്കാത്ത ജാക്കറ്റുകള്‍, ഹെല്‍മറ്റുകള്‍,ഷൂസ് എന്നിവയും ലഭ്യമാക്കും. അനുകൂലമോ പ്രതികൂലമോ ആയ കാലാവസ്ഥ പോലും പ്രശ്‌നമാക്കാതെ ജോലി ചെയ്യുന്ന വനിതകള്‍ക്കായാണ് ഈ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സശസ്ത്ര സീമാബല്‍ ഡയറക്ടര്‍ ജനറല്‍ അര്‍ച്ചന രാമസുന്ദരമാണ് ഇത് വ്യക്തമാക്കിയത്. അതിര്‍ത്തിമേഖലകളിലെ വനിതകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ സ്വകാര്യത സംരംക്ഷിക്കുന്ന ബ്ലോക്കുകളും നിര്‍മിക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചു. സൈനിക സേവനം മെച്ചപ്പെടുത്താനുള്ള സ്ഥാപനത്തിന്റെ തലപ്പത്തെത്തുന്ന ആദ്യവനിതയായ അര്‍ച്ചന രാമസുന്ദരത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ശുചിമുറികള്‍ നിര്‍മിക്കാനുള്ള നടപടികളും പൂര്‍ത്തിയായിവരുന്നു. വനിതകള്‍ ജോലി ചെയ്യുന്നയിടങ്ങളിലെല്ലാം വസ്ത്രങ്ങള്‍ ഉണക്കാനുള്ള പ്രത്യേക സംവിധാനത്തോടുകൂടിയ വാഷിങ് മെഷീന്‍ നല്‍കും. ശുചിമുറികളും ആവശ്യനുസരണം ലഭ്യമാക്കും. ഇതും വനിതകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്.

drrhgdhfgh

ഉയരംകൂടിയ വലിയ വാഹനങ്ങളില്‍ ഏണികളും ഏര്‍പ്പെടുത്തുന്നുണ്ട്. വനിതകള്‍ക്ക് ഏതു സമയത്തും വാഹനങ്ങളിലേക്കു കയറാനും ഇറങ്ങാനും സഹായകമാകാന്‍ വേണ്ടിയാണ് ഏണികള്‍. പല അതിര്‍ത്തിപ്രദേശങ്ങളിലും വനിതകള്‍ക്കു സുലഭമായി സാനിറ്ററി പാഡുകള്‍ ലഭിക്കുന്നില്ല. ഇതിനു പരിഹാരമായി ഇവ ലഭ്യമാക്കുന്ന യന്ത്രങ്ങള്‍ ഉടന്‍തന്നെ സ്ഥാപിക്കും. ഉപയോഗിച്ച പാഡുകള്‍ നശിപ്പിക്കാനുള്ള ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുന്നുണ്ട്. ശുചിമുറി സൗകര്യമുള്ള പ്രത്യേകം ബസുകള്‍ വനിതാ യാത്രക്കാര്‍ക്കുവേണ്ടി സജ്ജീകരിക്കാനുള്ള നടപടിക്ക് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞതായും അര്‍ച്ചന രാമസുന്ദരം അറിയിച്ചു.

Related posts