അശ്വതി ആള് ചില്ലറക്കാരിയല്ല! നാലു വര്‍ഷമായി നടത്തിവരുന്ന തട്ടിപ്പ്; ഇരകളായത് ഏഴുപേര്‍; അ​ന്വേ​ഷ​ണം ബാ​ങ്ക് അ​ക്കൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച്…

കൊ​ല്ലം : ഫേസ്ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​യ യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ശൂ​ര​നാ​ട് സ്വ​ദേ​ശി​നി അ​ശ്വ​തി​യാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​രാ​യ ര​ണ്ട് യു​വ​തി​ക​ളു​ടെ പ്രൊ​ഫൈ​ൽ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി പ​ണം ത​ട്ടി​യ​താ​യി പ​രാ​തി ഉ​ള്ള​ത്.

യു​വ​തി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ശ്വ​തി അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി നാ​ലു വ​ർ​ഷ​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഏ​ഴു പേ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ഇ​വ​ർ​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. യു​വ​തി​യു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ ചി​ല യു​വാ​ക്ക​ൾ സം​ഭ​വം ഫെ​യ്സ്ബു​ക്കി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഷെ​യ​ർ ചെ​യ്തി​രു​ന്നു.

ഇ​ത് ക​ണ്ട തൃ​ശൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment