ജോലിക്ക് അപേക്ഷിക്കുന്പോൾ മിക്ക കന്പനികളും പ്രവർത്തി പരിചയം ചോദിക്കാറുണ്ട്. മുൻകാല പരിചയത്തിന്റെ അടിസ്ഥാനത്തിൽ ശന്പള വർധലവും മറ്റ് ാനുകൂല്യങ്ങളുമൊക്കെ ലഭ്യമാകാറുമുണ്ട്. ഇപ്പോഴിതാ ജോലിക്ക് അപേക്ഷിച്ച വാർത്തയും അതിനു മറുപടിയായി കിട്ടിയ സന്ദേശവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Career_By_Mustafa എന്ന യൂസറാണ് പോസ്റ്റ് റെഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. താൻ ജോലി തേടുമ്പോൾ ഉണ്ടായ ഒരു അനുഭവമാണ് പോസ്റ്റ്. യുവാവ് ഒരു ജോലിക്ക് അപേക്ഷിച്ചു. എന്നാൽ, മതിയായ എക്സ്പീരിയൻസ് ഇല്ലന്ന് കാണിച്ച് യുവാവിന്റെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.
തമാശ ഇതൊന്നുമല്ല. അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഇല്ലന്ന് പറഞ്ഞാണ് യുവാവിന് ജോലി നഷ്ടമായത്. എന്നാൽ ഇനിയാണ് ട്വിസ്റ്റ്. അഞ്ച് വർഷത്തെ എക്സ്പീരിയൻസില്ല എന്ന് പറയുന്ന ഈ ടൂൾ ഒന്നോ രണ്ടോ വർഷം മുമ്പുള്ളതാണ്.
‘താനൊരു ജോലിക്ക് അപേക്ഷിച്ചു, തികച്ചും ആവേശം തോന്നിയാണ് അപേക്ഷിച്ചത്. അത് കിട്ടാതിരുന്നതിന്റെ കാരണം ഇതാണ്. ഒരു ടൂളിലുള്ള എക്സ്പീരിയൻസ് ഇല്ലായ്മ. ഞാൻ ഗൂഗിളിൽ തെരഞ്ഞു, 2023 -ലാണ് ഈ ടൂളിറങ്ങിയത്. അതിൽ അഞ്ച് വർഷത്തെ പരിചയം വേണമെന്നാണ് പറയുന്നത്. ജോലിയിൽ പൊരുത്തപ്പെട്ട് പോവുകയും വേണമെന്നും പറയുന്നു’ എന്നാണ് യുവാവിന്റെ പോസ്റ്റ്.