മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന് ലഭിച്ച 1.75 ലക്ഷം അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ന​ഷ്‌‌ടപ്പെ​ട്ടു ! പേ​ടി​എം മു​ഖാ​ന്ത​രം ട്രാ​ന്‍​സ്ഫ​ര്‍ ന​ട​ന്ന​തായി സൂ​ച​ന; സേ​വ്യ​ര്‍ പ​റയുന്നത് ഇങ്ങനെ… ​

ചേ​ര്‍​ത്ത​ല: വൃ​ക്ക​രോ​ഗി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്ന് ല​ഭി​ച്ച തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽനി​ന്ന് ന​ഷ്ട​പ്പെ​ട്ടെ​ന്ന് പ​രാ​തി. അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി സേ​വ്യ​ർ ജോ​ർ​ജി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 1,75,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

എ​സ്ബി​ഐ അ​ര്‍​ത്തു​ങ്ക​ല്‍ ശാ​ഖ​യി​ല്‍ നി​ന്നു​ള്ള അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് പ​ണം പോ​യ​ത്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റിലാ​യി മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സേ​വ്യ​റി​ന്‍റെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി നാ​ട്ടു​കാ​ര്‍ ഒ​ന്ന​ട​ങ്കം ഇ​റ​ങ്ങി​യി​രു​ന്നു.

ഇ​ങ്ങ​നെ സ്വ​രൂ​പി​ച്ച പ​ണം ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​റി​ല്‍ സേ​വ്യ​റി​ന്‍റെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്.

ഈ ​സ​മ​യം മു​ത​ലാ​ണ് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വീ​ട്ടി​ലാ​യി​രു​ന്നു സേ​വ്യ​ര്‍.

ക​ഴി​ഞ്ഞ​മാ​സം 20ന് ​സേ​വ്യ​റി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഒ​രു ഒ​രു മെ​സേ​ജ് വ​ന്നി​രു​ന്നു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി ബാ​ല​ന്‍​സ് ചെ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് അ​റി​യു​ന്ന​ത്.

പേ​ടി​എം മു​ഖാ​ന്ത​രം ട്രാ​ന്‍​സ്ഫ​ര്‍ ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നും ചി​കി​ത്സ​യ്ക്കാ​യി ല​ഭി​ച്ച തു​ക​യാ​ണ് ന​ഷ്ട​മാ​യ​ത്.

ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി 3,19,000 രൂ​പ​യോ​ളം അക്കൗണ്ടിൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ബാ​ങ്കി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​വി​വ​രം അ​റി​യു​ന്ന​ത്. ചെ​റി​യ തു​ക മു​ത​ല്‍ 5000 രൂ​പ വരെ പ​ല ത​വ​ണ​യാ​യി പോ​യി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച് എ​സ്ബി​ഐ അ​ര്‍​ത്തു​ങ്ക​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കി​ഡ്നി മാ​റ്റി​വെ​ച്ച​തു​കൊ​ണ്ട് വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

താ​ന്‍ ഓ​ണ്‍​ലൈ​ന്‍ ചെ​യ്യാ​റി​ല്ലെ​ന്നും പേ​ടി​എ​മ്മു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സേ​വ്യ​ര്‍ പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം ഇ​പ്പോ​ള്‍ ഒ​രു മാ​സം 16,000 രൂ​പ മ​രു​ന്നി​നു​ത​ന്നെ വേ​ണം. ബ്ല​ഡ് ടെ​സ്റ്റും മ​റ്റ് ടെ​സ്റ്റു​ക​ളും യാ​ത്രാ​ച്ചെ​ല​വും വേ​റെ വേ​ണം.

തു​ട​ര്‍​ചി​കി​ത്സ​യ്ക്ക് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് സേ​വ്യ​ര്‍. അ​ർ​ത്തു​ങ്ക​ൽ പോ​ലി​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment