ഇതാദ്യമായല്ല! യെദിയൂരപ്പയ്ക്ക് സ്ഥിരം തലവേദനയായി ഡയറിക്കുറിപ്പുകളും ശബ്ദരേഖകളും

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയെ വിടാതെ പിന്തുടർന്ന് ശബ്ദരേഖകളും ഡയറിക്കുറിപ്പുകളും. മുഖ്യമന്ത്രിയാകാൻ ബിജെപി കേന്ദ്രനേതാക്കൾക്ക് 1800 കോടി നല്കിയെന്ന വെളിപ്പെടുത്തലുമായി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പ് വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് വെളിപ്പെടുത്തലുണ്ടായത്.

ഇതാദ്യമായല്ല, യെദിയൂരപ്പ ഇത്തരത്തിൽ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. കർണാടകയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ സർക്കാർ രൂപീകരിച്ച യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്നപ്പോൾ മറ്റു പാർട്ടികളിലെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ‌ യെദിയൂരപ്പയുടെ നേതൃത്വത്തിൽ നീക്കം നടന്നു. എന്നാൽ
കോൺഗ്രസ് എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്യുന്നതിന്‍റെ ശബ്ദരേഖ പുറത്തായതോടെ തന്ത്രം പാളുകയും യെദിയൂരപ്പ രാജിവയ്ക്കുകയും ചെയ്തു.

അടുത്തിടെ ബജറ്റ് സമ്മേളനത്തിനിടെ സഖ്യസർക്കാരിനെ മറിച്ചിടാൻ ബിജെപി ശ്രമം നടത്തുന്നതായി ആരോപണമുയർന്നിരുന്നു. കോൺഗ്രസിന്‍റെ ഏതാനും എംഎൽഎമാരെ മുംബൈയിലെ ഹോട്ടലിൽ പാർപ്പിച്ച് നടത്തിയ നീക്കം പൊളിഞ്ഞതും യെദിയൂരപ്പയുടെ ശബ്ദരേഖ പുറത്തുവന്നതോടെയാണ്. എംഎൽഎമാർക്ക് പത്തുകോടിയും സ്പീക്കർക്ക് 50 കോടിയുമായിരുന്നു വാഗ്ദാനം. ഈ ശബ്ദരേഖയെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തെ വെട്ടിലാക്കി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകൾ പുറത്തായത്.

ബി​ജെ​പി കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് ആ​യി​രം കോ​ടി രൂ​പ ന​ൽ​കി​യെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ.അ​ഡ്വാ​നി, മു​ര​ളീ മ​നോ​ഹ​ർ ജോ​ഷി, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, അ​രു​ണ്‍ ജയ്റ്റ്‌ലി, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​ർ യെ​ദിയൂ​ര​പ്പ​യു​ടെ കൈ​യി​ൽനി​ന്നു കോ​ടി​ക​ൾ വാ​ങ്ങി​യെന്നുമാണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പു​റ​ത്തു വ​ന്ന ഡ​യ​റി​യി​ൽ പ​റ​യു​ന്ന​ത്.

ഇ​തി​നു പു​റ​മേ നി​തി​ൻ ഗ​ഡ്ക​രി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി പ​ത്തു കോ​ടി രൂ​പ ന​ൽ​കി. വി​വി​ധ ജ​ഡ്ജി​മാ​ർ​ക്ക് 250 കോ​ടി​യും അ​ഭി​ഭാ​ഷ​ക​ർ​ക്ക് അ​ന്പ​ത് കോ​ടി രൂ​പ​യും ന​ൽ​കി​യെ​ന്നു ഡ​യ​റി​യി​ൽ പ​റ​യു​ന്നു. ബി​ജെ​പി​യെ ഒ​ന്ന​ട​ങ്കം പി​ടി​ച്ചു കു​ലു​ക്കി​യ കോ​ഴ വി​വാ​ദം പു​റ​ത്തു വി​ട്ട​ത് മ​ല​യാ​ളി​യും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​നോ​ദ് കെ. ​ജോ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​റാ​യി​ട്ടു​ള്ള കാ​രവൻ മാ​സി​ക​യാ​ണ്.

ഡ​യ​റി​യി​ലെ കൈ​യ​ക്ഷ​ര​വും ഒ​പ്പും വ്യാ​ജ​മാ​ണെ​ന്നാണ് യെ​ദിയൂ​ര​പ്പ​​യുടെ വാദം. ഈ ​രേ​ഖ​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്നും യെ​ദിയൂ​ര​പ്പ​ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​ത് 2009 ജ​നു​വ​രി 17നും ​ബി​ജെ​പി കേ​ന്ദ്ര ക​മ്മ​റ്റി​ക്ക് പ​ണം ന​ൽ​കി​യ​ത് 2009 ജ​നു​വ​രി 18നും ​ആ​ണെ​ന്നാ​ണു രേഖയിൽ പറയുന്നത്.

ര​ണ്ട വ​ർ​ഷം മു​ൻ​പ് 2017 ൽ ​യെ​ദിയൂരപ്പ​യും അ​ന്ത​രി​ച്ച ബി​ജെ​പി നേ​താ​വാ​യ അ​ന​ന്ത് കു​മാ​റും ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്നി​രു​ന്നു. അ​ന്ന് കോ​ഴ ന​ൽ​കി​യ വി​വ​രം യെ​ദിയൂ​ര​പ്പ​ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തോ​ടൊ​പ്പം ഒ​രു ഡ​യ​റി​യെക്കു​റി​ച്ചും പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ഈ ​വി​വ​രം അ​ന്ന് കോ​ണ്‍ഗ്ര​സും ക​ർ​ണാ​ട​ക​യി​ലെ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളും ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഡ​യ​റി സം​ബ​ന്ധി​ച്ച് പി​ന്നീ​ട് വി​വ​രമൊന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഈ ​ഡ​യ​റി ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന വി​വ​രം.

അനധികൃത ഇരുമ്പയിര് ഖനനക്കേസിൽ അറസ്റ്റിലായ ജനാർദന റെഡ്ഡിയെക്കുറിച്ചുള്ള പരാമർശവും ഡയറിയിലുണ്ടെന്നതാണ് ബിജെപിയെ കൂടുതൽ വെട്ടിലാക്കുന്നത്. റെഡ്ഡിയുമായി ബന്ധമില്ലെന്ന് ബിജെപി പറയുമ്പോഴും യെദിയൂരപ്പയെ മുഖ്യമന്ത്രിയാകാൻ സഹായിച്ചത് അദ്ദേഹമാണെന്ന് ഡയറിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Related posts