അച്ഛനുവേണ്ടി ജയിക്കണം..! അച്ഛന്‍റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ പതറാതെ പരീക്ഷയെഴുതി മകൾ

ബംഗളൂരു: അച്ഛന്‍റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ പതറാതെ പരീക്ഷയെഴുതി മകൾ. അന്തരിച്ച മന്ത്രി സി.എസ്. ശിവള്ളിയുടെ മകൾ രൂപയാണ് ഇന്നലെ മരണവീട്ടിൽ നിന്ന് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ബന്ധുക്കൾ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തവേ സങ്കടം ഉള്ളിലൊതുക്കി അച്ഛനുവേണ്ടി പരീക്ഷയെഴുതാനുള്ള തയാറെടുപ്പിലായിരുന്നു പതിനാറുകാരിയായ രൂപ. ആരോടും ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നാണ് പരീക്ഷയെഴുതിയ ശേഷം രൂപ മാധ്യമങ്ങളോടു പ്രതികരിച്ചത്.

ക​​​ർ​​​ണാ​​​ട​​​ക മു​​​നി​​​സി​​​പ്പ​​​ൽ ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് മ​​​ന്ത്രി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ സി.​​​എ​​​സ്. ശി​​​വ​​​ള്ളി (56) ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർന്ന് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ധ​​​ർ​​​വാ​​​ഡ് ജി​​​ല്ല​​​യി​​​ലെ കു​​​ൻ​​​ഡ്ഗോ​​​ൾ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു മൂ​​​ന്നു ത​​​വ​​​ണ ഇ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Related posts