പത്തനംതിട്ടയിൽ യെല്ലോ അലർട്ട്; ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം 10 വ​രെ നി​രോ​ധി​ച്ചു


പ​ത്ത​നം​തി​ട്ട: യെല്ലോ അ​ല​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ ദു​ര​ന്ത സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം 10 വ​രെ നി​ര്‍​ത്തി​വ​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.

ജി​ല്ല​യി​ലെ ക്വാ​റി​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ, ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന​ലെ മു​ത​ല്‍ ഒ​മ്പ​തു വ​രെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചു ദി​വ​സം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ യെല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​ത് മ​ണ്ണി​ന്റെ ഘ​ട​ന​യെ​യും, സ്ഥി​ര​ത​യെ​യും ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റി​ക​ളു​ടെ​യും ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം മ​ണ്ണി​ടി​ച്ചി​ല്‍,

ഉ​രു​ള്‍​പൊ​ട്ട​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ക്വാ​റി​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ അ​താ​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്ക​ണം.

ജി​ല്ലാ ത​ല, താ​ലൂ​ക്ക് ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍: ജി​ല്ലാ എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്റ​ര്‍ 0468 2322515, 9188297112. ജി​ല്ലാ ക​ള​ക്ട​റേ​റ്റ് 0468 2222515.

Related posts

Leave a Comment