ഇതുവരെ കുട്ടികളൊന്നും ആയില്ല അല്ലേ ? ഈ ചോദ്യം ചോദിച്ചയാള്‍ക്ക് അനുഷ്‌ക ശര്‍മ നല്‍കിയ കിടിലന്‍ മറുപടിയിങ്ങനെ…

വിരാട് കോഹ് ലിയും അനുഷ്‌ക ശര്‍മയും ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017ലാണ് വിവാഹിതരാവുന്നത്. ‘വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിട്ടും കുട്ടികളൊന്നുമായില്ലേ’ എന്നാണ് പലര്‍ക്കും ഇപ്പോള്‍ ചോദിക്കാനുള്ളത്. എന്നാല്‍, ഈ ചോദ്യത്തിനു വളരെ രസകരമായാണ് അനുഷ്‌ക മറുപടി നല്‍കിയത്.

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് അനുഷ്‌ക ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. ‘ചുറ്റുമുള്ള ആളുകള്‍ നിങ്ങള്‍ക്കു കുട്ടികളൊന്നും ആയില്ലേ എന്ന് ചോദിക്കുന്നില്ലേ?’ അനുഷ്‌കയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ഇല്ല, ആരുമില്ല.’ മാത്രമല്ല അത്തരം ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നുകൂടി അനുഷ്‌ക പറഞ്ഞു. ചോദ്യകര്‍ത്താവിനെ പരോക്ഷമായി ഉദ്ദേശിച്ചായിരുന്നു ആ മറുപടി.

Related posts

Leave a Comment