കീവിൽ ആക്രമണം തുടരുന്നു..! മരിയുപോളിൽ കുടുങ്ങി കിടക്കുന്നത് മൂന്നര ലക്ഷംപേർ; പിന്തുണ നൽകി പ്രധാനമന്ത്രിമാർ കീവിലെത്തി

കീ​വ്: മ​രി​യു​പോ​ൾ നഗരത്തിൽ മൂ​ന്ന​ര​ല​ക്ഷം ആ​ളു​ക​ൾ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്ന് യു​ക്രെ​യ്ൻ.

റ​ഷ്യ മ​രി​യു​പോ​ളി​നെ ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ര​ക്ഷാ ഇ​ട​നാ​ഴി ഒ​രു​ക്കി ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യെ​ങ്കി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

മി​ക്ക ആ​ളു​ക​ളും ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ വ​ല​യു​ക​യാ​ണ്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​റ​വേ​റ്റാ​ൻ പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ.

മി​ക്ക ആ​ളു​ക​ളും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വൈ​ദ്യു​തി പോ​ലും ഇ​ല്ലാ​തെ ത​റ​യി​ലും മ​റ്റും ഇ​രു​ന്നും കി​ട​ന്നു​മാ​ണ് ഒാ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കു​ന്ന​തെ​ന്നും മ​രി​യു​പോ​ൾ മേ​യ​ർ അ​റ​യി​ച്ചു.

കീവിൽ ആക്രമണം തുടരുന്നു

യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ ഉ​ൾ​പ്പെ​ടെ റ​ഷ്യ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം യുക്രെയ്നിലെ നി​പ്രോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

രണ്ടുപേർ കൊല്ലപ്പെട്ടു

പ​ടി​ഞ്ഞാ​റ​ൻ കീ​വി​ൽ ഇന്നു നടന്ന ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ 16 നി​ല കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ക്കു​ക​യും ത​ക​രു​ക​യും ചെ​യ്തു.

ര​ണ്ടു പേ​രെ സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 46 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കീ​വി​ൽ 36 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

യു​​​ക്രെ​​​യ്ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും റ​​​ഷ്യ ക​​​ന​​​ത്ത ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​കയാണ്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ​​​ഭാ​​​ഗ​​​ത്തെ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഖെ​​​ർ​​​ണ​​​സ​​​ൺ പൂ​​​ർ​​​ണ​​​മാ​​​യും പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

റ​​​ഷ്യ​​​ൻ ഭ​​​ട​​​ന്മാ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പേ ന​​​ഗ​​​ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നി​​​സഹ​​​ക​​​ര​​​ണം നേ​​​രി​​​ട്ടി​​​രു​​​ന്നു.

പ്രധാനമന്ത്രിമാർ എത്തി

പോ​​​ളി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്തേ​​​യു​​​സ് മൊ​​​റാ​​​വി​​​സ്കി, ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പീ​​​റ്റ​​​ർ ഫി​​​യാ​​​ള, സ്ലൊ​​​വേ​​​നി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജാ​​​ന​​​സ് ജാ​​​ൻ​​​സ എ​​​ന്നി​​​വ​​​ർ ഇ​​​ന്ന​​​ലെ ട്രെ​​​യി​​​നി​​​ൽ കീ​​​വി​​​ലെ​​​ത്തി യു​​​ക്രെ​​​യ്​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡെ​​​ന്നി​​​സ് അ​​​ന​​​ത്തോ​​​ളി​​​യോ​​​വി​​​ച്ച് എ​​​ന്നി​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

ഈ ​​​മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലും നാ​​​റ്റോ​​​യി​​​ലും അം​​​ഗ​​​ത്വ​​​മു​​​ണ്ട്. നേ​​​താ​​​ക്ക​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ പി​​​ന്തു​​​ണ​​​യും സ​​​ഹാ​​​യ​​​വും യു​​​ക്രെ​​​യ്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

കൂടുതൽ ഉപരോധം

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ബ്രി​​​ട്ട​​​നും റ​​​ഷ്യ​​​ക്കെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​രോ​​​ധ​​​ം ചു​​​മ​​​ത്തി. റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​ദ്യ​​​ത്തി​​​ന​​​ട​​​ക്കം ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ വ​​​ർ​​​ധി​​​പ്പി​​​ച്ചു.


റ​​​ഷ്യ​​​ൻ സ​​​ന്പ​​​ന്ന​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ഡം​​​ബ​​​ര​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​രോ​​​ധി​​​ച്ചു. യു​​​ക്രെ​​​യ്ൻ-​​​റ​​​ഷ്യ ച​​​ർ​​​ച്ച ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ജേ​​​ക്ക് സ​​​ള്ളി​​​വ​​​നും ചൈ​​​ന​​​യി​​​ലെ പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വും മു​​​തി​​​ർ​​​ന്ന ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​നു​​​മാ​​​യ യാം​​​ഗ് ജി​​​യേ​​​ച്ചി​​​യും റോ​​​മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ച​​​ർ​​​ച്ച അ​​​ർ​​​ഥ​​​വ​​​ത്താ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക പ​​​റ​​​ഞ്ഞ​​​ത്.

Related posts

Leave a Comment