ബസ്‌യാത്രികർ ജാഗ്രതൈ! മോഷണസംഘം എത്തിയിട്ടുണ്ട്; ഉത്സവസ്ഥലങ്ങൾ കേന്ദ്രീകരിച്ചും മോഷണം

കോ​ട്ട​യം: ബ​സ് യാ​ത്ര​ക്കാ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ഴ്സും മോ​ഷ​ണം ന​ട​ത്തു​ന്ന സ്ത്രീ​ക​ളു​ടെ സം​ഘം ജി​ല്ല​യി​ൽ. സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രെ ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​നി​ക​ളാ​യ ജ്യോ​തി (ശാ​ന്തി), കാ​മാ​ക്ഷി (ര​സി​ക​മ്മ) എ​ന്നി​വ​രാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ലം ഭാ​ഗ​ത്തുനി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് ഇ​വ​ർ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്ന് 1500 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ് മോ​ഷ്്ടി​ക്കു​ക​യാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ബ​സ് എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ ഇ​റ​ങ്ങി. ഈ ​സ​മ​യം യാ​ത്ര​ക്കാ​രി ബാ​ഗി​ൽ നോ​ക്കി​യ​പ്പോ​ൾ പ​ഴ്സ് കാ​ണാ​നി​ല്ല.

തു​ട​ർ​ന്നു പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​വ​രെ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യലിൽ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം ജി​ല്ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ബ​സു​ക​ളി​ൽ ക​യ​റി തി​ര​ക്കു​ണ്ടാ​ക്കി​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തുന്ന​ത്.

തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി കോ​ട്ട​യം, കോ​ട്ട​യം പാ​ലാ തൊ​ടു​പു​ഴ, പാ​ലാ ഈ​രാ​റ്റു​പേ​ട്ട, കോ​ട്ട​യം മു​ണ്ട​ക്ക​യം കു​മ​ളി ബ​സു​ക​ളി​ലും ആ​ൾ​ത്തിര​ക്കു​ള്ള ഉ​ത്സ​വ​സ്ഥലങ്ങ​ളി​ലുമാണ് ഇ​വ​ർ കൂ​ടു​ത​ലാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ്ത്രീ​ക​ളാ​യ യാ​ത്ര​ക്കാ​രു​ടെ ഒ​പ്പ​മി​രു​ന്ന അ​തി​വി​ദ​ഗ്​ധ​മാ​യി ആ​ഭ​ര​ണ​ങ്ങ​ളും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു ബാ​ഗി കീ​റി അ​തി​ൽനി​ന്നു പ​ഴ്സും മോ​ഷ്്ടി​ക്കു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്.

ഇ​ന്ന​ലെ പി​ടി​യി​ലാ​യ​വ​രു​ടെ പേ​രി​ൽ ജി​ല്ല​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വ​രു​ടെ സം​ഘം നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ ഒ​രു ജി​ല്ല​യി​ൽ ത​ങ്ങി​യ​ശേ​ഷം അ​ടു​ത്ത ജി​ല്ല​ക​ളി​ലേ​ക്കു മാറുകയാ​ണ് ചെ​യ്യു​ന്ന​ത്. ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും ഉ​ത്സ​വ​ങ്ങ​ളി​ലും മ​റ്റു പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment