കാമുകി അലറി, ഞാനോ അതോ ഈ പട്ടിയോ, ബുദ്ധിമാനായ കാമുകന്‍ ഒടുവില്‍ സുന്ദരിയായ കാമുകിയെ ഉപേക്ഷിച്ചു!

safe_image-7സ്‌നേഹിക്കുന്ന പെണ്ണിനുവേണ്ടി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാണ് യുവാക്കള്‍. എന്നാല്‍ ഇങ്ങനെയുള്ളവരില്‍നിന്നു വ്യത്യസ്തനാകുകയാണ് ബംഗളൂരു സ്വദേശിയായ ഒരു യുവാവ്. 32കാരനായ ഇയാളും കാമുകിയും നഗരത്തിലെ ഒരു ഫഌറ്റിലാണ് താമസം. നാലുവര്‍ഷമായി ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയിട്ട്. അവര്‍ ഒരു പുതിയ വീടെടുത്ത് അവിടേക്ക് മാറാന്‍ തീരുമാനിച്ചു. പക്ഷേ അതിനുമുമ്പ് യുവതി ഒരു നിബന്ധന വച്ചു.

നിബന്ധന എന്തെന്നുവച്ചാല്‍  യുവാവിന്റെ പൊന്നോമനയായ നായയെ ആ വീട്ടില്‍ കയറ്റരുത്. ഒന്നില്ലെങ്കില്‍ നായ അല്ലെങ്കില്‍ ഞാന്‍…യുവതി കട്ടായം പറഞ്ഞു. ഇതോടെ പണിപാളി. യുവാവ് ആകെ ആശയകുഴപ്പിത്തിലായി. പട്ടിയെ വേറെ കിട്ടും. പക്ഷേ ഇതുപോലൊരു കാമുകി പോയാല്‍ പോയതുതന്നെ, കൂട്ടുകാര്‍ ഉപദേശിച്ചു. വീട്ടുകാരും പറഞ്ഞു, ഉപേക്ഷിക്കെടാ ആ നായിനെ. എന്നാല്‍ അയാളെടുത്ത തീരുമാനം ഏവരെയും ഞെട്ടിച്ചു.

സോഷ്യല്‍മീഡിയയില്‍ ഒരു ഉഗ്രന്‍ പരസ്യം അങ്ങ് പോസ്റ്റ് ചെയ്തു. എന്റെ ഗേള്‍ഫ്രണ്ടിന് പട്ടിക്കുട്ടിയെ ഇഷ്ടമല്ല. അതിനാല്‍ ഞാനവളെ വീട്ടില്‍ നിന്ന് മാറ്റുകയാണ്. എന്റെ കൂടെ നാലുവര്‍ഷമുണ്ടായിരുന്നു. ആര്‍ക്കെങ്കിലും എന്റെ മുപ്പതുകാരിയായ സ്വര്‍ഥയായ ഗേള്‍ഫ്രണ്ടിനെ ആവശ്യമുള്ളവര്‍ക്കു വേഗം കൊണ്ടുപോകാം. ഞാനും എന്റെ നായയും അവരെ എത്രയും പെട്ടെന്ന് പുതിയ വീട്ടില്‍ നിന്ന് മാറ്റാനുദ്ദേശിക്കുകയാണ്. പരസ്യം കണ്ട് കാമുകിയെ ആവശ്യപ്പെട്ട് ആരെങ്കിലും വിളിച്ചോ എന്ന കാര്യത്തില്‍ അറിവില്ല.

Related posts