മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്റെ അത്യുഗ്രന്‍ പാട്ട്! സോഷ്യല്‍മീഡിയ വഴി വൈറലായതോടെ യുവാവിന് അഭിനന്ദനപ്രവാഹം; വീഡിയോ

ഓരോ സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ഓരോരുത്തരിലും ഒളിഞ്ഞു കിടക്കുന്ന സര്‍ഗവാസനകള്‍ പുറംലോകം അറിയുന്നത്. ആധുനിക ലോകത്തില്‍ സോഷ്യല്‍മീഡിയയാണ് പലപ്പോഴും അതിനുള്ള സാഹചര്യങ്ങളും വഴികളും ഒരുക്കുന്നത്.

ഇത്തരത്തില്‍ സോഷ്യല്‍മീഡിയ വഴി താരമാിരിക്കുകയാണ് ഒരു പയ്യന്‍സ്. മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്‍ പാടുന്ന പാട്ടാണ് വൈറലായിരിക്കുന്നത്. വിജയ്യും സിമ്രാനും അഭിനയിച്ച, തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തിലെ ഇന്നിസൈ പാടി വരും എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടുന്നത്.

ആദ്യം വെറുതെ ഒരു ശ്രമം നടത്തി നോക്കിയപ്പോള്‍, ചുറ്റും നിന്നവര്‍ പ്രോത്സാഹിപ്പിച്ചു. മുഴുവന്‍ പാടാന്‍ ആവശ്യപ്പെട്ടു. അല്‍പ്പം ചമ്മലുണ്ടെങ്കിലും പാട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് യുവാവ് മൈക്ക് താഴെവെച്ചത്. ഏതായാലും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് ഗാനം.

https://youtu.be/pdK4x5lvtak

Related posts