കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട മു​ന്‍ ജീ​വ​ന​ക്കാ​ര​നെ കൈ​വി​ടാ​തെ എം.​എ. യൂ​സ​ഫ​ലി; ചികിത്സയ്ക്കുള്ള പണവും മകളും വിദ്യാഭ്യാസ ചിലവും നൽകി ലു​​​ലു ഗ്രൂ​​​പ്പ്

കാ​​​യം​​​കു​​​ളം: കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ട്ടു ജീ​​​വി​​​തം​​ത​​​ന്നെ ഇ​​​രു​​​ട്ടി​​​ലേ​​ക്കു നീ​​ങ്ങി​​യ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി അ​​​നി​​​ല്‍ കു​​​മാ​​​റി​​നു മു​​ന്നി​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​​ടെ തി​​​രി​​​നാ​​​ള​​​മാ​​​യി എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​യും ലു​​​ലു ഗ്രൂ​​​പ്പും.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലുള്ള ലു​​​ലു മാ​​​ളി​​​ലെ മ​​​ല​​​യാ​​​ളി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​ക്കാ​​​യി ജോ​​​ലിചെ​​​യ്തു വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​നി​​​ല്‍​കു​​​മാ​​​റി​​​ന് കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത്.

ക​​​ടു​​​ത്ത പ്ര​​​മേ​​​ഹ​​​രോ​​​ഗ​​​മാ​​​യി​​​രു​​​ന്നു വി​​​ല്ല​​ൻ. ഒ​​​രു ദി​​​വ​​​സം ജോ​​​ലി ക​​​ഴി​​​ഞ്ഞ് താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​ക്കെ​​​ത്തി ഉ​​​റ​​​ങ്ങി എ​​​ഴു​​​ന്നേ​​​റ്റ​​പ്പോ​​​ഴാ​​​ണ് കാ​​​ഴ്ച​​ശ​​​ക്തി ന​​​ഷ്ട​​​മാ​​​യ​​​ത​​റി​​ഞ്ഞ​​ത്.

ലു​​ലു ഗ്രൂ​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ചേ​​​ര്‍​ന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും ന​​​ല്ല ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ അ​​​നി​​​ല്‍ കു​​​മാ​​​റി​​​ന് ചി​​​കി​​​ത്സ​​​യ്ക്കു സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി. ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സി​​​ന് പു​​​റ​​​മെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ചെ​​​ല​​​വാ​​​യ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ ലു​​​ലു ഗ്രൂ​​​പ്പു​​ത​​​ന്നെ കെ​​​ട്ടി​​​വ​​​ച്ചു.

നാ​​​ട്ടി​​​ലേ​​​ക്കു പോ​​​ക​​​ണ​​​മെ​​​ന്ന് അ​​​നി​​​ല്‍​കു​​​മാ​​​ര്‍ ആവശ്യപ്പെട്ടതോ​​ടെ വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റും സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി അ​​​ഞ്ച​​​ര​​​ല​​​ക്ഷം രൂ​​​പ​​​യും ലു​​​ലു ഗ്രൂ​​​പ്പ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റും ജീ​​​വ​​​ന​​​ക്കാ​​​രും ചേ​​​ര്‍​ന്നു ന​​​ല്‍​കി. ര​​​ണ്ടു​​മാ​​​സ​​​ത്തെ അ​​​ധി​​​കശ​​​മ്പ​​​ള​​​വും ഉ​​​റ​​​പ്പാ​​​ക്കി.

ആ​​​കെ 12.5 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യ​​​മാ​​​ണ് ചി​​​കി​​​ത്സ​​​യ്ക്കു​​​ള്‍​പ്പെ​​​ടെ അ​​​ന്നു കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​ത്. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ​എം.​​​എ. യൂ​​​സ​​​ഫ​​​ലി ഒ​​​രു ല​​​ക്ഷം രൂ​​​പകൂ​​​ടി അ​​​നി​​​ല്‍ കു​​​മാ​​​റി​​​നു ന​​​ല്കി. മ​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വി​നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യും ലു​ലു ഗ്രൂ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment