മതപരമായ ചടങ്ങിനോടു താല്‍പര്യമില്ല! യുവരാജിന്റെ വിവാഹത്തില്‍ പിതാവ് പങ്കെടുക്കില്ല; മെഹന്തി ചടങ്ങില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് മകന്റെ ക്ഷണപ്രകാരം

YOUVARAJന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പിതാവ് യോഗരാജ് സിംഗ് പങ്കെടുക്കില്ല. മതപരമായ ചടങ്ങിനോടു താല്‍പര്യമില്ലാത്തതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവാഹതലേന്ന് ലളിത് ഹോട്ടലില്‍ നടക്കുന്ന മെഹന്തി ആഘോഷത്തില്‍ പങ്കെടുക്കുമെന്നും യോഗരാജ് പറഞ്ഞു.

മകന്റെ ക്ഷണപ്രകാരമാണ് മെഹന്തി ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും യോഗരാജ് പറഞ്ഞു. വിവാഹത്തിനായി കോടികള്‍ ചിലവിട്ട് ആഡംബരം കാണിക്കുന്നതു ഒഴിവാക്കണം. യുവരാജിന്റെ അമ്മ ഷബ്‌നം ധനികയാണ്. വിവാഹം എങ്ങനെ നടത്തണമെന്നത് അവരുടെ താല്‍പര്യമനുസരിച്ചാണ്. എല്ലാകാര്യങ്ങളും ശ്രദ്ധയോടുകൂടി ചെയ്യണമെന്നും യോഗരാജ് പറഞ്ഞു. യുവരാജിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി വേര്‍പിരിഞ്ഞാണു കഴിയുന്നത്.

നവംബര്‍ 30നു പഞ്ചാബിലെ ഗുരുദ്വാരയിലാണു യുവരാജും ഹേസലും തമ്മിലുള്ള വിവാഹം. ഡിസംബര്‍ രണ്ടിനു ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങും അഞ്ചിന് ഡല്‍ഹിയില്‍ വധൂവരന്മാര്‍ പങ്കെടുക്കുന്ന നൃത്തപരിപാടിയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ യുവരാജ് ക്ഷണിച്ചിരുന്നു. ബ്രിട്ടീഷ്–ഇന്ത്യന്‍ വംശജയായ ഹേസല്‍ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിരുന്നു.

Related posts