സിറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

കൊച്ചി: സി​റോ മ​ല​ബാ​ർ സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ്ഥാ​നം ഒ​ഴി​ഞ്ഞു. തീ​രു​മാ​നം വ​ത്തി​ക്കാ​ൻ അം​ഗീ​ക​രി​ച്ചു. മാ​ർ​പാപ്പയു​ടെ അ​നു​മ​തി​യോ​ടെ വി​ര​മി​ക്കു​ന്നു​വെ​ന്ന് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വ്യ​ക്ത​മാ​ക്കി.

2012 ഫെ​ബ്രു​വ​രി 18ന് ​ക​ർ​ദി​നാ​ൾ വ‍​ർ​ക്കി വി​ത​യ​ത്തി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് ജോ‍​ർ​ജ് ആ​ല​ഞ്ചേ​രി സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നാ​യ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പാ​യി അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്. സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ എ​ന്ന പ​ദ​വി​യി​ൽ നി​ന്നും 12 വ‍​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ പ​ടി​യി​റ​ക്കം.

കൂ​രി​യാ ബി​ഷ​പ്പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​ക്ക​ലി​നാ​ണ് സ​ഭ​യു​ടെ പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ താ​ല്‍​കാ​ലി​ക ചു​മ​ത​ല. ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​രി​നാ​ണ് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ താ​ൽ​കാ​ലി​ക ചു​മ​ത​ല. ആ​ർ​ച്ച് ബി​ഷ​പ്പ് ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ അ​പ്പോ​സ്റ്റോ​ലി​ക്ക് അ​സ്മി​നി​സ്ട്രേ​റ്റ​ർ സ്ഥാ​ന​വും ഒ​ഴി​ഞ്ഞു.

സ​ഭ​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ വി​പു​ല​മാ​യ​തി​നാ​ലും ത​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ലും സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന താ​ത്പ​ര്യം 2019 ജൂ​ലൈ​യി​ൽ ത​ന്നെ സ​ഭാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​ണ്. സി​ന​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്ക​ട്ടെ എ​ന്നാ​ണ് മാ​ർ​പാ​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ സി​നി​ഡ് ത​ന്‍റെ താ​ത്പ​ര്യം ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ടും വി​ര​മി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം താ​ൻ സ​ഭാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​തി​ന് അ​നു​മ​തി ല​ഭി​ച്ചെ​ന്നും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

മു​ൻ മേ​ജ​ർ അ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ ദി​വം​ഗ​ത​നാ​യ​തി​നെ തു​ട​ർ​ന്ന് 2011-ലാ​ണ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സി​ന​ഡ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Related posts

Leave a Comment