കാറിൽ കടത്തുകയായിരുന്ന എം​ഡി​എം​എ​യു​മാ​യി യുവാവ് അ​റ​സ്റ്റി​ൽ


പ​യ്യ​ന്നൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എംഎ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹാ​ദ് മു​സ്ത​ഫ (27) യെ​യാ​ണ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ വൈ​ശാ​ഖും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ വ​ട​ക്കു​മ്പാ​ട് ചൂ​ള​ക്ക​ട​വ് റോ​ഡി​ൽ വ​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ യു​വാ​വ് സ​ഞ്ച​രി​ച്ച കെ​എ​ൽ 86 എ 1385 ​ന​മ്പ​ർ കാ​റി​ൽ നി​ന്ന് 1.830 ഗ്രാം ​എം​ഡി എം ​എ പി​ടി​കൂ​ടി​യ​ത്. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റെ​യ്ഡി​ൽ അ​സി. ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ശി ചേ​ണി​ച്ചേ​രി, ടി.​വി.​ ക​മ​ലാ​ക്ഷ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ശ​ര​ത്, ടി.​വി.​വി​നീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment