മനുഷ്യർക്ക് മാത്രമല്ല പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണത്തിന്റെ ആവശ്യം. അത് മൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാം അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ ഭക്ഷണമെനുവിൽ മാറ്റം വരുത്തിയിരുക്കുകയാണ് കാൺപൂർ സുവോളജിക്കൽ പാർക്ക് അധികൃതർ. ഇവിടുള്ള താറാവ്, മൂങ്ങ, അരയന്നം എന്നിവയുൾപ്പെടെയുള്ള പക്ഷികളുടെ മെനുവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
അരയങ്ങൾക്കും താറാവുകൾക്കും കഴിക്കുന്നതിനായി രോഹു, കട്ല എന്നീ ഇനത്തിൽപ്പെട്ട മീനുകളാണ് നൽകുന്നത് .അതോടൊപ്പം മൂങ്ങകൾക്ക് ചിക്കനു പകരം എലികളെയാണ് കഴിക്കാനായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം മനുഷ്യനു മാത്രമല്ല പ്രതിരോധ ശേഷി നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ പക്ഷികൾക്കും കഴിക്കാൻ ആവശ്യമായ പ്രോട്ടീൻ ഭക്ഷണം ലഭ്യമാകേണ്ടതുണ്ട്. മൃഗശാലയുടെ പുതിയ ഡയറക്ടറും വെറ്ററിനറി ഡോക്ടറുമായ ഡോ. കനയ്യ പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ പരിഷ്കാരം.
സംഭവം വലിയ വാർത്ത ആയതോടെ നിരവധി ആളുകളാണ് ഇതിൽ പ്രതികരണവുമായി എത്തിയത്. ഇത്രയും കാലം മനുഷ്യർക്ക് മാത്രമേ പ്രോട്ടീൻ ഭക്ഷണമുള്ളു എന്നാണ് തങ്ങളെല്ലാം ധരിച്ചിരുന്നത്. എന്നാൽ പക്ഷികൾക്കും ഇത് അത്യാവശ്യമാണെന്ന് ഇപ്പോഴാണ് മനസിലായതെന്ന് മിക്കവരും പറഞ്ഞു.