അംബേദ്കര്‍ കോളനിയില്‍ നാനൂറോളം കുടുംബങ്ങള്‍ക്കു കുടിവെള്ളമില്ല

pkd-kludivellamകൊല്ലങ്കോട്: മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ നാനൂറോളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍. കഴിഞ്ഞ രണ്ടുമാസമായി മീങ്കര കുടിവെള്ളപദ്ധതിയില്‍നിന്നും കോളനിവാസികള്‍ക്ക് വെള്ളം ലഭിക്കുന്നില്ല. നിലവില്‍ രണ്ടുദിവസത്തിലൊരി ക്കലാണ് കോളനിയില്‍ ലോറിവെള്ളം എത്തുന്നത്. ഒരു കുടുംബത്തിനു പത്തുകുടം വെള്ളമാണ് നല്കുന്നത്. ഇതു ഭക്ഷണം പാകം ചെയ്യാന്‍പോലും അപര്യാപ്തമാണെന്നാണ് വീട്ടമ്മമാരുടെ പരാതി. വിദ്യാര്‍ഥികളെ രണ്ടുദിവസത്തിലൊരിക്കലെങ്കിലും കുളിപ്പിക്കാന്‍ വെള്ളമില്ലാതെ രക്ഷിതാക്കള്‍ വലയുകയാണ്.

കോളനിക്കു രണ്ടുകിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടില്‍ ഉള്‍പ്പെട്ട ഗണപതിപാളയം പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നും ഒന്നോ രണ്ടോ കാന്‍ കുടിവെള്ളം ഇരുചക്രവാഹനങ്ങളില്‍ കൊണ്ടുവന്നാണ് കുടിവെള്ളത്തിനു ഉപയോഗിക്കുന്നത്. കുടിവെള്ളം എത്തിക്കണ മെന്നാവശ്യപ്പെട്ട് കോളനിനിവാസികള്‍ മുതലമട ഗ്രാമപഞ്ചായത്തില്‍ നല്കിയ നിവേദനവും അവഗണിച്ചതായി ആരോപണം ഉയരുന്നു. മോട്ടോര്‍ തകരാറാണ് മീങ്കരപദ്ധതി ജലവിതരണത്തിനു തടസമായിരിക്കുന്നതെന്ന്ാണ് അധികൃതര്‍ കോളനിനിവാസികളെ അറിയിച്ചിരിക്കുന്നത്.

Related posts