അടിസ്ഥാന സൗകര്യങ്ങളില്ലാതെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍

tcr-hostelചാലക്കുടി: ഗവണ്‍മെന്റ് ഈസ്റ്റ് ഗേള്‍സ് ഹൈസ്കൂളിന്റെ സ്ഥലത്ത് പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ യാതൊരു സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. നിലവിലുള്ള സ്കൂള്‍ കെട്ടിടത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെ തന്നെയാണ് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നത്.

പെണ്‍കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള യാതൊരു സുരക്ഷയും ഈ കെട്ടിടത്തിനില്ല. ഗവണ്‍മെന്റ് ഗേള്‍സ് സ്കൂളിലെ കോമ്പൊണ്ടിലെ പരിമിതമായ സൗകര്യത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ താമസിക്കുന്ന കുട്ടികള്‍ ഉപയോഗിക്കുന്ന വെള്ളവും ഭക്ഷണം പാകം ചെയ്യുന്ന വെള്ളവും ഇവിടെ നിന്നും ഒഴുക്കി കളയുന്നതിന് സൗകര്യമില്ല. ഇതിനാല്‍ പലപ്പോഴും ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്കു പനിയും മറ്റും രോഗങ്ങളും പടര്‍ന്നു പിടിച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ച് കുട്ടികളെ മാറ്റി താമസിപ്പിക്കുന്നുവെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related posts