വിഷം തിന്നു മരിക്കുകയും മരിച്ചു ജീവിക്കേണ്ടിവരികയും ചെയ്യുന്ന പുതിയ കാലഘട്ടത്തിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ “അതിജീവനം’ ഉടന്‍ തിയറ്ററുകളില്‍ എത്തുന്നു. സര്‍വം വിഷമയമായ ഇന്നത്തെ കാലത്ത് ചില അപ്രിയസത്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ ചിത്രം. മങ്കുന്നം ഫിലിംസിന്റെ ബാനറില്‍ എം.ശങ്കരനാരായണന് നിര്‍മിച്ച് എസ്.വി.സജീവന് കഥയെഴുതി സംവിധാനം ചെയ്യുന്ന അതിജീവനത്തില്‍ സുധീഷും അഞ്ജു അരവിന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേണുമാഷായി സുധീഷ് പുതിയൊരു ഗെറ്റപ്പില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനിയായി അഞ്ജു അരവിന്ദും നന്ദന് മേനോനായി ബാബു അന്നൂരും കൂടാതെ വി.പി.രാമചന്ദ്രന്, മാസ്റ്റര്‍ അലന്, ബേബി ശ്രീദേവി, മാസ്റ്റര്‍ അര്ജുന്, പ്രജ്ഞ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. തിരക്കഥ, സംഭാഷണം-ചന്ദ്രന് രാമന്തളി, ക്യാമറ-മധു കാവില്‍, പ്രേമരാജ്, പി.ആര്.ഒ-അജയ് തുണ്ടത്തില്‍, എഡിറ്റര്‍-കെ.നാരായണന്, ഗാനരചന-ബൈജു കാംകോല്, അജിമോന് തൊടുപുഴ, സംഗീതം, പശ്ചാത്തലസംഗീതം-കൈതപ്രം വിശ്വനാഥന്, ആലാപനം-എം.ജി.ശ്രീകുമാര്‍, കല്ലറ ഗോപന്, സൗണ്ട് ഡിസൈന്‍-ടി.കൃഷ്ണനുണ്ണി, ആര്‍ട്ട്-രാം കുമാര്‍ തളിപ്പറമ്പ്, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, കോസ്റ്റ്യൂം-രാധാകൃഷ്ണന് മങ്ങാട്, അസോസിയേറ്റ് ഡയറക്ടര്‍-മധു പി.നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-പാപ്പച്ചന് ധനുവച്ചപുരം, പ്രൊഡക്ഷന്‍ എക്സി:-സുനീഷ് വൈക്കം, നൗഷാദ് പെരുമ്പ, സ്റ്റില്‍സ്-ഷാജന് എന്നിവരാണ് അണിയറയില്‍. കെ.എസ്.എഫ്.ഡി.സി.ചിത്രാഞ്ജലി പാക്കേജിലാണ് ചിത്രം നിര്‍മിക്കുന്നത്.