ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ടൗണില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇടുങ്ങിയ ടൗണില്‍ സ്വകാര്യ വാഹനങ്ങളും ടാക്‌സികളും തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. ആലക്കോടുനിന്നു വരുന്ന ബസുകള്‍ തളിപ്പറമ്പിലേക്കുള്ള യാത്രക്കാരെ ചപ്പാരപ്പടവ് ടൗണില്‍നിന്നു കയറ്റുമ്പോള്‍ പെരുമ്പടവ്-തേര്‍ത്തല്ലി ഭാഗത്തുനിന്നു വരുന്ന ബസുകള്‍ പാലത്തിനു മുകളില്‍ നിര്‍ത്തി തളിപ്പറമ്പിലേക്കുള്ള യാത്രക്കാരെ കയറ്റുന്നു. ഇങ്ങനെ വ്യത്യസ്തമായ സ്ഥലങ്ങളില്‍ നിര്‍ത്തുന്നതുമൂലം യാത്രക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ട അവസ്ഥയാണ്. മഴക്കാലമായതോടുകൂടി ദുരിതമേറുകയും ചെയ്തു.
പഞ്ചായത്ത് ആസ്ഥാനം കൂടിയായ ചപ്പാരപ്പടവില്‍ ബസ്സ്റ്റാന്‍ഡും ടാക്‌സി സ്റ്റാന്‍ഡും പണിയുകയാണെങ്കില്‍ ഒരുപരിധി വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സാധിക്കും. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടിയുണ്ടാകണമെന്നതാണു വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
ചപ്പാരപ്പടവ് ടൗണിനോടു ചേര്‍ന്നുതന്നെ എല്‍പി സ്കൂള്‍, യുപി സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആംഗന്‍വാടി, പഞ്ചായത്ത് ഓഫീസ്, ദേവാലയങ്ങള്‍, വില്ലേജ് ഓഫീസ്, ബാങ്കുകള്‍, ആശുപത്രി, ഹെല്‍ത്ത് സെന്റര്‍, വില്ലകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. അതോടൊപ്പം ഏര്യം, എടക്കോം, പെരുമ്പടവ്, എരുവാട്ടി, തേര്‍ത്തല്ലി, കരുവഞ്ചാല്‍, ഒടുവള്ളി, പടപ്പേങ്ങാട്, തളിപ്പറമ്പ് ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യ വാഹനങ്ങളും ടാക്‌സികളും ബസുകളും കൂടിയാകുമ്പോള്‍ യാത്രക്കാര്‍ വളരെയധികം ദുരിതം അനുഭവിക്കുന്നു. ള