മുഖം മൂടിക്കും മറയ്ക്കാനായില്ല; പാക്കിസ്ഥാൻ മുക്കിൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച അഞ്ച് എ​സ്ഡി​പിഐ ​പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ


കു​ന്ന​ത്തൂ​ർ: ഐ​വ​ർ​കാ​ല പാ​കി​സ്ഥാ​ൻ മു​ക്കി​ൽ കാ​റി​ലെ​ത്തി​യ സം​ഘം വ​സ്ത്ര​വ്യാ​പാ​രി​യാ​യ ഐ​വ​ര്‍​കാ​ല പ​ടി​പ്പു​ര വ​ട​ക്ക​തി​ല്‍ ര​ജ​നീ​ഷി(46) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് പോ​പ്പു​ല​ർ ഫ്ര​ണ്ട് – എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യി.

കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല ന​ടു​വി​ൽ ത​ല​യാ​റ്റു കി​ഴ​ക്ക​തി​ൽ മാ​ഹീ​ൻ(41), അ​ടൂ​ർ കു​ര​മ്പാ​ല തോ​ന്ന​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ കാ​ക്ക​ക്കു​ഴി മു​ഹ​മ്മ​ദ് ഹു​സൈ​ൻ (30) ,മാ​വേ​ലി​ക്ക​ര പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര കു​റ്റി പ​റ​മ്പി​ൽ ഹാ​ഷിം (30), അ​ടൂ​ർ പ​ള്ളി​ക്ക​ൽ പ​ഴ​കു​ളം പ​വ​ദാ​സം മു​ക്കി​നു സ​മീ​പം ബി​നു മ​ൻ​സി​ൽ ഷാ​നു (22), മാ​വേ​ലി​ക്ക​ര ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ക​ഞ്ചി​ക്കോ​ട് ത​റ​യി​ൽ വീ​ട്ടി​ൽ നി​സാ​ർ (22 ) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 29ന് ​രാ​ത്രി 7.30 ന് ​പാ​കി​സ്ഥാ​ൻ മു​ക്കി​ൽ വ​ച്ച് കാ​റി​ൽ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ക​ട​യ്ക്ക് മു​ന്നി​ൽ നി​ന്ന ര​ജ​നീ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ സം​ഭ​വ​മു​ണ്ടാ​യ അ​ന്നു​മു​ത​ൽ ത​ന്നെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment