വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര ദേവസ്വത്തിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ ഉണ്ടായ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പനങ്ങാട്ടുകര മുന്‍ ദേവസ്വം ഓഫീസര്‍ നന്ദകുമാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ സജീവ്, മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം ശാന്തി സുരേഷ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.അതോടൊപ്പം സംഭവത്തിനു കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥന്മാരുടെ പങ്കും അന്വേഷിക്കാന്‍ എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് സി.ജയചന്ദ്രന് ഉത്തരവിട്ടത്.
എന്നാല്‍ 2014-15 വര്‍ഷത്തില്‍ ദേവസ്വം ഓഫീസറായി പുതുതായി ചാര്‍ജെടുത്ത രാജേഷാണ് മുന്‍കാലങ്ങളിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതെന്നും അതുകൊണ്ടുതന്നെ രാജേഷിനെ ഏത് വിധേനയും സ്ഥലംമാറ്റി വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനാണ് എതിര്‍കക്ഷി ശ്രമം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.