മാവേലിക്കര: എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടാലും റെയ്ഡുകള്‍ ശക്തമായി നടക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം ചൂരല്ലൂര്‍ എല്‍ഐസി കോളനിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആക്രമിക്കപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരെ പിടിയിലായ ശ്രീകുമാര്‍, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ 25ഓളം പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇന്‍സ്‌പെക്ടറുടെ പരിക്ക് ഗുരുതരമായിരുന്നെന്നും അപകട നില തരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളര്‍ ചേര്‍ത്ത് മദ്യം വില്‍പ്പന നടത്തുന്ന സ്ഥലമായ ഇവിടം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഭവത്തില്‍ ലോക്കല്‍ പോലീസിന്റെ സഹായം കിട്ടിയിട്ടുണ്ടെന്നും 23ഓളം ബാക്കി പ്രതികളില്‍ 23പേരില്‍ കൊച്ചുമോന്‍ എന്നയാളെ കൂടി പിടികൂടിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. എക്‌സൈസ് ദക്ഷിണ മേഖല ജോ. കമ്മീഷണര്‍ വി.ജെ. മാത്യു, ഡപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ കലാം, അസി. കമ്മീഷണര്‍ കെ. ചന്ദ്രപാല്‍, സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ പി. ബാബു തുടങ്ങിയവര്‍ ഋഷിരാജ് സിംഗിന് ഒപ്പമുണ്ടായിരുന്നു.