തമിഴ് സംവിധായകര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി ഒരു യുവ നടി രംഗത്ത്. ചില സംവിധായകര്‍ക്ക് നടിമാരുടെ ശരീര പ്രദര്‍ശനം മാത്രം മതി സിനിമയിലെന്നാണ് നടി ആനന്ദിയുടെ ആരോപണം. കരാര്‍ ഒപ്പിട്ട് ലൊക്കേഷനില്‍ എത്തുമ്പോള്‍ തിരക്കഥയില്‍ ഇല്ലാത്ത രംഗങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നുവെന്നാണ് നടി പറയുന്നത്. അഭിനയിക്കാന്‍ വിസമ്മതിച്ചാലും അവര്‍ നിര്‍ബന്ധിക്കും.
കയല്‍, ചണ്ടി വീരന്, തൃഷ ഇല്ലാന നയന്‍താര തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ആനന്ദി. ഈ ചി്ത്രങ്ങളില്‍ അഭിനയിച്ചപ്പോളും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. തിരക്കഥ തരു മ്പോള്‍ ഉള്ള രംഗങ്ങളായിരിക്കില്ല ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഉള്ളത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് അഭിനയിക്കാന്‍ സംവിധായകന് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. സാം ആന്റണ്‍ സംവിധാനം ചെയ്യുന്ന ‘എനക്കു ഇന്നൊരു പേര് ഇരുക്ക്’ എന്ന ചിത്രമാണ് ആനന്ദിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്.