ഞാനല്ല കൊന്നത്, സത്യാവസ്ഥ അറിയിക്കണം! 25 വയസുള്ള തനിക്ക് 30 മുപ്പത് വയസുള്ള രാഖിയുമായുള്ള ബന്ധം തുടരാന്‍ പറ്റാത്ത സാഹചര്യമുണ്ടായി; അഖിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

അ​മ​ര​വി​ള: രാ​ഖി കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ഖി​ൽ ല​ഡാ​ക്കി​ലു​ണ്ടെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ഫോ​ൺ സം​ഭാ​ഷ​ണം സ്വ​കാ​ര്യ ചാ​ന​ൽ പു​റ​ത്തു​വി​ട്ടു. ജ​മ്മു​കാ​ശ്മീ​രി​ലെ ല​ഡാ​ക്കി​ൽ നി​ന്ന് ഫോ​ണി​ൽ സം​സാ​രി​ച്ച അ​ഖി​ൽ താ​നും രാ​ഖി​യു​മാ​യി ആ​റു​വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​താ​യും എ​ന്നാ​ൽ 25 വ​യ​സു​ള്ള ത​നി​ക്ക് മു​പ്പ​ത് വ​യ​സു​ള്ള രാ​ഖി​യു​മാ​യു​ള്ള ബ​ന്ധം തു​ട​രാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ക​യും ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും പ​റ​യു​ന്നു.

ഒ​രാ​ളെ കൊ​ന്നി​ട്ട് ത​ന്‍റെ ജി​വ​നോ​പാ​ധി​യാ​യ ജോ​ലി​ക​ള​യാ​ൻ താ​ൻ ശ്ര​മി​ക്കി​ല്ലെ​ന്നും ത​നി​ക്ക് രാ​ഖി​യെ കൊ​ല്ല​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മു​ന്പ് പ​ല​ത​വ​ണ കൊ​ല്ലാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ഖി​ൽ പ​റ​യു​ന്ന​താ​ണ് സം​ഭാ​ഷ​ണ​ത്തി​ൽ. സ​ത്യാ​വ​സ്ഥ അ​റി​യി​ക്കു​ന്ന​തി​നാ​യി താ​ൻ നാ​ട്ടി​ൽ വ​രു​ന്നു​ണ്ടെ​ന്നും അ​തി​നാ​യി ലീ​വ് ല​ഭി​ച്ച​താ​യും അ​ഖി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts