തെന്മല: ആര്യങ്കാവ് ചെക്കുപോസ്റ്റില്പച്ചക്കറി ലോറിയില്കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി. വാഹന ഡ്രൈവറേയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്നാട് ആലംകുളം സ്വദേശി മാടസ്വാമി (47) ആണ് പിടിയിലായത്. ഇന്ന് രാവിലെഅതിര്ത്തിചെക്കുപോസ്റ്റിലാണ് എക്സൈസ് സംഘം വാഹനപരിശോധന നടത്തിയത്.പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച 25000 കവര്പാന്മസാലയാണ് പിടികൂടിയത്. ആലംകുളത്തുനിന്നും വര്‍ക്കലയിലേക്ക് കൊണ്ടുവരികായിരുന്ന ലഹരിവസ്തു.
വാഹനപരിശോധനക്കിടയില്ലോറിനിര്ത്താതെപോകുകയായിരുന്നു. എക്സൈ് ഇന്‍സ്പെക്ടര്‍ ടോണിജോസിന്റെനേതൃത്വത്തിലുള്ള സംഘം ജീപ്പില്‍ പിന്തുടര്ന്ന് ലോറി കസ്റ്റഡിയിലെടുത്തു. പരിശോധനയില്ലോറിക്കുള്ളില് മുകള്‍ഭാഗത്ത് നിറയെ പച്ചക്കറികളായിരുന്നു. അതിനിടയിലാണ് പാന്‍മസാല കവര്‍ നിരത്തിയിരുന്നത്. എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാ നത്തിലായിരുന്ന പരിശോധന. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ വിധുകുമാര്‍, ഷിഹാബുദീന്‍, മനോജ്ലാല്‍, ഷിബുകുമാര്‍, രാജ്മോഹന്‍, സന്തോഷ്, ബിനോയ് എന്നിവരുടെനേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.