കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ല; പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും കാട്ടിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്

TVM-DOCTOR-Lന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ലെന്നു സുപ്രീം കോടതി. വിധിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജി കോടതി തള്ളി.

കണ്ണൂർ മെഡിക്കൽ കോളജിലെ150 എംബിബിഎസ് സീറ്റുകളിലേക്കു മാനേജ്മെന്‍റ് നടത്തിയ പ്രവേശനമാണു കോടതി റദ്ദാക്കിയിരുന്നത്. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്. 2016-17 അധ്യയനവർഷം നടത്തിയ പ്രവേശനമാണ് സമിതി റദ്ദാക്കിയിരുന്നത്.

Related posts