ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ അര്‍ധരാത്രിയില്‍ വന്നിറങ്ങിയ കുടുംബത്തിന് ഓട്ടം പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ക്കെതിരെ ആര്‍ടിഒയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി. ആലുവ കിഴക്കേ ദേശത്ത് താമസിക്കുന്ന ആയില്യം വീട്ടില്‍ എസ്. രാധാകൃഷ്ണനാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 17ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്നും ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രാധാകൃഷ്ണന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ കുടുംബവുമായി 20 മിനിറ്റോളം കാത്തുനില്‍ക്കേ|തായി വന്നു. രാധാകൃഷ്ണനോടൊപ്പം പ്രായമായ മാതാപിതാക്കളും വൃദ്ധയായ അമ്മൂമ്മയും ഭാര്യയും മൂന്നും ര|ും വയസായ കുഞ്ഞുങ്ങളും അനുജനും ഭാര്യയും ര|ു വയസായ കുഞ്ഞും ഉ|ായിരുന്നു.
ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാന്‍ വിസമ്മതിച്ചതുമൂലം എനിക്കും കുടുംബത്തിനും ഉ|ായ ഈ അനുഭവം ആവര്‍ത്തിക്കാതിരിക്കാനും ഓട്ടോ സ്റ്റാന്‍ഡില്‍ ടേണ്‍ അനുസരിച്ച് ഓട്ടം പോകുന്നതിനു വേണ്ടനടപടി സ്വീകരിക്കണമെന്നും രാധാകൃഷ്ണന്‍ പരാതിയില്‍ പറയുന്നു.