ആവര്‍ത്തിക്കുന്നതിലാണ് ദുഃഖം…! ഷാരുഖ് ഖാനെ വീണ്ടും തടഞ്ഞു; സംഭവം ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍; സുരക്ഷാ പരിശോധനയെ മാനിക്കുന്നുവെന്ന് ഷാരുഖ്

Sharukലോസ് ആഞ്ചലസ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ യുഎസിലെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ തടഞ്ഞു. സുരക്ഷാ പരിശോധനയുടെ ഭാഗമായി തന്നെ തടഞ്ഞു വച്ചുവെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ഇക്കാര്യം പുറം ലോകത്തോട് പങ്കുവച്ചത്.

സുരക്ഷാ സംവിധാനങ്ങളെ മുന്‍ നിര്‍ത്തിയുള്ള നടപടികളെ താന്‍ മാനിക്കുന്നുവെന്ന് കുറിച്ച അദ്ദേഹം പക്ഷേ ഇത് പലതവണ ആവര്‍ത്തിക്കുന്നതിലാണ് ദുഃഖമെന്നും കുറിച്ചു. 2009ലും 2012ലും ഷാരൂഖിനു യുഎസിലെ വിമാനത്താവളങ്ങളില്‍ സമാന രീതിയില്‍ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട്.

Related posts