ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്;ചെല്‍സിക്കും എവര്‍ട്ടണും ജയം

sp-chelsiലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും എവര്‍ട്ടണും ജയം. ഇരു ടീമുകളും ഏകപക്ഷീയമായ രണ്ടുഗോളിനാണ് ജയിച്ചത്. ചെല്‍സി സതാംപ്ടണിനെയും എവര്‍ട്ടണ്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെയുമാണ് പരാജയപ്പെടുത്തിയത്.

എവേ മത്സരത്തിനിറങ്ങിയ ചെല്‍സി ഹസാഡ് (ആറാം മിനിറ്റ്), ഡിയേഗോ കോസ്റ്റ (55–ാം മിനിറ്റ്) എന്നിവരാണ് ഗോളുകള്‍ സ്വന്തമാക്കിയത്. ഡിയേഗോ കോസ്റ്റയുടെ മിന്നും ഗോളായിരുന്നു മത്സരത്തിന്റെ അഴകു വര്‍ദ്ധിപ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങിയ എവര്‍ട്ടണിനായി ലുകാക്കു (50–ാം മിനിറ്റ്), ബാര്‍ക്ലി (76–ാം മിനിറ്റ്) എന്നിവര്‍ ലക്ഷ്യംകണ്ടു.

പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചെല്‍സി 22 പോയിന്റുമായി നാലാം സ്ഥാനത്താണ്. 23 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 18 പോയിന്റുമായി എവര്‍ട്ടണ്‍ ആറാം സ്ഥാനത്താണ്.

Related posts