മദ്യാപനത്തിന് പോലീസ് അറസ്റ്റുചെയ്തു, സ്റ്റേഷനില്‍ പോലീസുകാരുടെ തൊപ്പി വച്ച് കുട്ടിസഖാക്കളുടെ സെല്‍ഫിയാഘോഷം! കൊല്ലത്തു ആ രാത്രിയില്‍ നടന്നത്

selfieപോലീസുകാരെ കള്ളന്മാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും മദ്യപാനികള്‍ക്കുമൊന്നും പേടിയില്ലേ. അങ്ങനെ കരുതേണ്ടിയിരിക്കുന്നുവെന്ന് കൊല്ലത്തുനിന്നുള്ള ഈ വാര്‍ത്ത അടിവരയിടുന്നു. പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതികള്‍ പോലീസുകാരുടെ തൊപ്പിയും വച്ച് യുവാക്കള്‍ സെല്‍ഫിയെടുത്തതാണ് നാട്ടുകാരെ ഞെട്ടിച്ചത്. കൊല്ലം ശക്തികുളങ്ങരയില്‍ പരസ്യ മദ്യപാനം നടത്തിയതിന് കസ്റ്റഡിയിലെടുത്ത യുവാക്കളാണ് സെല്‍ഫിയെടുത്ത് ഞെട്ടിച്ചത്.

ശക്തികുളങ്ങര തുറമുഖത്തിനടുത്തു യുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഉടന്‍തന്നെ പോലീസ് എത്തി ഇവരെ സ്‌റ്റേഷനില്‍ കൊണ്ടുവന്നു. സംഘത്തിലുണ്ടായിരുന്നത് ഒന്‍പത് പേര്‍. കൂട്ടത്തില്‍ മൂന്നുപേര്‍ ഡിവൈഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകരും. ഭരിക്കുന്നവരുടെ പാര്‍ട്ടിയുടെ കുട്ടിനേതാക്കന്മാരല്ലയോ പോലീസുകാര്‍ ഗംഭീരസ്വീകരണവും നല്കി. കസ്റ്റഡിയിലായവരെ  കേസ് എടുത്തശേഷം വിട്ടയച്ചു. രാവിലെയാണ് സ്റ്റേഷനിലെ ആഘോഷം വ്യക്തമാക്കിയുള്ള സെല്‍ഫി പ്രത്യക്ഷപ്പെട്ടത്. ‘ഫീലിങ് ഹാപ്പി ഫ്രം കാവനാട് പൊലീസ് സ്‌റ്റേഷന്‍’ എന്ന കുറിപ്പോടെയാണ് കൂട്ടത്തിലെ നേതാവ് സെല്‍ഫി പോസ്റ്റ് ചെയ്തത്.

ുവാക്കള്‍ പോലീസിന്റെ തൊപ്പി ധരിച്ച് എടുത്ത സെല്‍ഫി പെട്ടെന്നു തന്നെ ഹിറ്റുമായി. ലൈക്കുകളും കമന്റും കൂടുന്നതിനിടെയാണ് സംഭവം ലോക്കല്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതോടെ സെല്‍ഫി ഡിലീറ്റുമായി. സംഭവത്തെക്കുറിച്ചു പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Related posts