ഇനി ട്രാഫിക്കിനെ പേടിക്കേണ്ട…! ഇനി ആകാശത്തുകൂടെ പറന്നു നടക്കാം…ദേ വരുന്നു പറക്കും കാര്‍

car 2

 

ആകാശത്തു കൂടെ തലങ്ങും വിലങ്ങും പറക്കുന്ന കാറുകള്‍. അതും 322 കിലോമീറ്റര്‍ സ്പീഡില്‍. ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പറക്കും കാറുകള്‍ 2018ഓടെ കാണാനാകും. അമേരിക്കന്‍ കമ്പനിയായ ടെറാഫുജിയയാണ് പുതിയ പറക്കും കാറുകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. 2024ലോടെ ഇത്തരം കാറുകള്‍ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍.
നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനമാകും ആദ്യ ഘട്ടത്തില്‍ ഇറക്കുക. നിയന്ത്രണവും മറ്റും പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളില്ലാതെ പറക്കാനാകും. എതിരേ പറന്നു വരുന്ന കാറുകളുടെ ദിശ മുന്‍കൂട്ടി കണ്ടുകൊണ്ട് വഴി മാറി പോകാന്‍ ഈ കാറിന് ആകുമത്രേ. സോളാര്‍ വഴിയാകും കാര്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ട് തന്നെ പരിസ്ഥിതി മലിനീകരണം പ്രശ്‌നമാകില്ല.
car 3

ഏതു വശത്തേക്കും തിരിക്കാവുന്ന ഈ കാറുകള്‍ക്ക് ലൈസന്‍സ് സമ്പാദിക്കുകയാണ് കമ്പനി നേരിടുന്ന വലിയ വെല്ലുവിളി. ഇത്തരം കാറുകള്‍ക്ക് പറക്കാന്‍ അനുമതി നല്കിയാല്‍ അന്തരീക്ഷ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ആകാശത്തുവച്ചു കാര്‍ കൂട്ടിയിടിച്ചാല്‍ ഭൂമിയിലുള്ളവരുടെ ജീവന്‍ പോകുമത്രേ.

Related posts