ഇന്റവ്യൂവിന് പോയ സ്ഥലത്തു ഹീറോയിസം കാട്ടി ജോലി നേടിയെടുത്ത ത്രില്ലിലാണ് 19കാരനായ ഡെവിന് വാഷിംഗ്ടണ്‍. ന്യൂഓര്‍ലിയന്‍സിലെ റസ്റ്ററന്റില്‍ ഇന്റര്‍വ്യുവിന് പോയതായിരുന്നു ഇയാള്‍. ഇതിനിടെ റസ്റ്റോറന്റിലെത്തിയ ഒരാള്‍ ചെയ്ഞ്ച് തരാമോയെന്നു ചോദിച്ചു കാഷ്യറെ സമീപിച്ചതും കൈയില്‍ കിട്ടിയ പണവുമായി ഓടിയതും ഒരുമിച്ചായിരുന്നു.
അസിസ്റ്റന്റ് മാനേജര്‍ ഇയാളുടെ കൈയില്‍ പിടിച്ചുനിര്‍ത്തിയെങ്കിലും ഡെവിന് ഇടപെട്ടതോടെയാണു വിജയകരമായി കീഴ്പ്പെടുത്താനായത്. പോലീസ് വരുന്നതുവരെ കള്ളന് രക്ഷപ്പെടാതെ നോക്കിയതും ഈ പയ്യനാണ്. എന്തായാലും ഒന്നും വെറുതെയായില്ല. ജോലി ഉറച്ചു. അല്ലെങ്കിലും ഡെവിനെ നിയമിക്കുമായിരുന്നുവെന്നു കമ്പനി പറയുന്നുണ്ടെങ്കിലും തന്റെ ഹീറോയിസത്തിന്റെ ഫലമാണിതെന്നും കക്ഷി ഉറച്ചു വിശ്വസിക്കുന്നു.