അമ്പലം നിർമ്മിക്കാൻ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് വധഭീഷണി; അച്ഛനും നാലുപെൺമക്കളും ക​ള​ക്ട​റേ​റ്റി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു; പോലീസ് ദേഹത്ത് വെള്ളമൊഴിച്ച് ഇവരെ പിൻതിരിപ്പിച്ചു

കോ​യ​ന്പ​ത്തൂ​ർ: ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​നാ​യി വീ​ടൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് അ​ച്ഛ​നും നാ​ലു​പെ​ണ്‍​മ​ക്ക​ളും ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. വ​ട​വ​ള്ളി നാ​ഗ​രാ​ജ​പു​രം ന​ട​രാ​ജ​ൻ (38) ആ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്.

‘നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ന​ട​രാ​ജ​നും നാ​ലു പെ​ണ്‍​മ​ക്ക​ളും താ​മ​സി​ക്കു​ന്ന ചെ​റി​യ വീ​ട് ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​നാ​യി ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വ​ത്രേ.ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ല്കി​യെ​ങ്കി​ലും

ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തി​ൽ മ​നം​നൊ​ന്ത് നാ​ലു പെ​ണ്‍​മ​ക്ക​ളു​മാ​യി ക​ള​ക്ട​ർ ഓ​ഫീ​സി​ലെ​ത്തി​യ ന​ട​രാ​ജ​ൻ ദേ​ഹ​ത്തു മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സെ​ത്തി ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ വെ​ള്ള​മൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Related posts