ഇവരും മക്കളണാത്രേ, നേര്‍വഴിക്കു നടക്കാന്‍ ഉപദേശിച്ച അമ്മയെ കൊന്നു, ഞെട്ടലില്‍ ലോകം

റിയാദ്: തീവ്രവാദത്തില്‍ നിന്നു പിന്‍മാറാന്‍ ഉപദേശിച്ച അമ്മയെ മക്കള്‍ കൊലപ്പെടുത്തി. റിയാദിലാണ് സംഭവം. അമ്മയുടെ മൃതദേഹം സംസ്കരിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അല്‍ നസീം ഖബര്‍ സ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ദിവസം അല്‍ ഹംറ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സംഭവം ലോകശ്രദ്ധ ആകര്‍ഷിച്ചതോടെ ഈ മക്കള്‍ക്കെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ഹേല അല്‍ ഉരൈനി എന്ന സ്വദേശി വീട്ടമ്മയെ ഇരട്ട സഹോദരങ്ങളായ സ്വാലിഹും ഖാലിദും ചേര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ മക്കളെ മാതാവ് പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ ഇത് വകവെച്ചിരുന്നില്ല. മക്കള്‍ സിറിയയില്‍ പോയി ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി മാതാവ് തിരിച്ചറിഞ്ഞു. യുവാക്കളുടെ തീവ്രവാദ ചിന്തകള്‍ സംബന്ധിച്ച് പൊലീസില്‍ വിവരം നകുമെന്ന് ഉരൈനി അറിയിച്ചു. ഇതാണ് മാതാവിനെ കൊല്ലാന്‍ മക്കളെ പ്രേരിപ്പിച്ചത്.

Related posts