ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ്; കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന്; എ​തി​ര്‍​ക്കു​മെ​ന്ന് ഇ​ഡി; ജാ​മ്യം കി​ട്ടി​യ സ​ഞ്ജ​യ് സിം​ഗ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും

ന്യൂ​ഡ​ൽ​ഹി: മ​ദ്യ ന​യ​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും മ​നീ​ഷ് സി​സോ​ദി​യ​ക്കും ജാ​മ്യം ന​ൽ​കു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് ഇ​ഡി. ര​ണ്ടു പേ​ർ​ക്കും മ​ദ്യ​ന​യ അ​ഴി​മ​തി​യി​ൽ നേ​രി​ട്ട് പ​ങ്കെ​ന്ന് ആ​രോ​പി​ച്ചാ​ണ് ജാ​മ്യ​ത്തെ എ​തി​ര്‍​ക്കു​ക.

എ​എ​പി നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ് സിം​ഗി​ന്‍റെ ജാ​മ്യ​ത്തെ എ​തി​ർ​ക്കാ​തി​രു​ന്ന​ത് ഇ​ദ്ദേ​ഹ​ത്തി​ന് കേ​സി​ൽ നേ​രി​ട്ട് പ​ങ്കി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ്.

സ​ഞ്ജ​യ് സിം​ഗി​ന്‍റെ ജാ​മ്യം മ​ദ്യ​ന​യ​ക്കേ​സി​ലെ വി​ചാ​ര​ണ​യെ ബാ​ധി​ക്കി​ല്ലെ​ന്നും എ​ല്ലാ പ്ര​തി​ക​ൾ​ക്കു​മെ​തി​രേ തെ​ളി​വ് വി​ചാ​ര​ണ​യി​ൽ ന​ൽ​കു​മെ​ന്നും ഇ​ഡി പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​തു​വ​രെ കേ​സി​ൽ തെ​ളി​വ് ക​ണ്ടെ​ത്താ​ൻ ഇ​ഡി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ആ​രോ​പ​ണം.

കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.കേ​സി​ൽ ഇ​ന്ന​ലെ ഇ​ഡി മ​റു​പ​ടി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ന് കേ​ജ​രി​വാ​ൾ പാ​ർ​ട്ടി​യെ ഉ​പ​യോ​ഗി​ച്ചെ​ന്നു​മാ​യി​രു​ന്നു ഇ​ഡി​യു​ടെ മ​റു​പ​ടി.

45 കോ​ടി രൂ​പ ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ണ്ടി കേ​ജ​രി​വാ​ൾ ചെ​ല​വാ​ക്കി​യെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ സാ​ധൂ​ക​രി​ക്കു​ന്ന വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും ഇ​ഡി മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​മ്യം കി​ട്ടി​യ സ​ഞ്ജ​യ് സിം​ഗ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും.

Related posts

Leave a Comment