എന്റെ പ്രഥമസ്കൂള്‍ദിനവും ഞാന്‍ ഓര്‍മിക്കുകയാണ്…! ആദ്യമായി സ്കൂളിന്റെ പടി കയറുന്ന കുരുന്നുകള്‍ക്ക് ആശംകളറിയിച്ച് നടന്‍ മോഹന്‍ലാല്‍

mohanഇന്ന് ആദ്യമായി സ്കൂളിന്റെ പടി കയറുന്ന കുരുന്നുകള്‍ക്ക് ആശംകളറിയിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ആശംസാ സന്ദേശം പോസ്റ്റ് ചെയ്തത്. കുട്ടികളുമായി സ്കൂളിലെത്തുന്ന രക്ഷിതാക്കള്‍ക്കും തങ്ങളുടെ ആദ്യസ്കൂള്‍ദിനം ഓര്‍മയിലെത്തുമെന്നും തനിക്കും തന്റെ സ്കൂള്‍ദിനങ്ങള്‍ ഓര്‍മ വരുന്നുവെന്നും മോഹന്‍ലാല്‍ ആശംസയില്‍ പറയുന്നു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാക്കുകളുടെയും ചിന്തകളുടെയും ഒരു ലോകമാണ് സ്കൂള്‍. ഒരു മനുഷ്യന്‍ യഥാര്‍ഥത്തില്‍ ജനിക്കുന്നത് അവിടെയാണ്. നിഷ്കളങ്ക ഹൃദയങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ചിന്തകളും സ്കൂള്‍ നിര്‍വചിക്കുന്നു. ഇന്ന് മധ്യവേനലിനു ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കുന്നു. കളിക്കാനും പഠിക്കാനുമുള്ള അവസരം വീണ്ടുമെത്തിയിരിക്കുന്നു. ഈയവസരത്തില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആശംസകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും നേരുന്നു. ആദ്യമായി സ്കൂളിന്റെ പടി കടക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും പ്രത്യേകമായി ആശംസകളറിയിക്കുന്നു. തങ്ങളുടെ ആദ്യ സ്കൂള്‍ദിനം ഓര്‍മിക്കാന്‍ അവരെ സഹായിക്കുന്ന നിമിഷമാണിത്. ഈയവസരത്തില്‍ എന്റെ പ്രഥമസ്കൂള്‍ദിനവും ഞാന്‍ ഓര്‍മിക്കുകയാണ്..

Related posts