പാലക്കാട്: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഇസ്രായേല്‍ സയണിസത്തിന്റെയും ഉത്പന്നമാണ് ഐഎസ്. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി മുസ്ലീം യുവത്വത്തെ നിയോഗിച്ച് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ മതമൗലീകവാദവും തീവ്രവാദവും പ്രചരിപ്പിച്ച് അവിടങ്ങളിലെ പ്രകൃതിവിഭവങ്ങള്‍ കവര്‍ന്നെടുക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
എംഇഎസ് പാലക്കാട് ജില്ലാകമ്മിറ്റി മതമൗലീകത- തീവ്രവാദം – വര്‍ഗീയത എന്ന വിഷയത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംഇഎസ് ജില്ലാ പ്രസിഡന്റ് എ.ജബ്ബാറലി അധ്യക്ഷത വഹിച്ചു. ചിറ്റൂര്‍ എംഎല്‍എ കെ.കൃഷ്ണന്‍കുട്ടി, കോഴിക്കോട് കേളുവേട്ടന് പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി.കുഞ്ഞിക്കണ്ണന്, കേരള സര്‍വകാലശാലാ അധ്യാപകന് അഷറഫ് , ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ.എ.ഐ അബ്ദു മജീദ് സ്വലാഹി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എംഇഎസ് ജില്ലാ സെക്രട്ടറി സി.യു മുജീബ്, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.പി.അബൂബക്കര്‍, എംഇഎസ് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കരീംഹാജി, കെഎസ്ബിഎ തങ്ങള്‍, എംഇഎസ് സ്റ്റേറ്റ് യൂത്ത് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് ചെയര്മാന് എസ്എംഎസ് മുജീബ് റഹ്മാന്, ജില്ലാ ട്രഷറര്‍ അഡ്വ. നാസര്‍ കൊമ്പത്ത് ആശംസകള്‍ അര്‍പ്പിച്ചു.