വിമാനം കാണാതാകുന്നതും തകര്‍ന്നു വീഴുന്നതും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. വലിയ വിമാനങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ കാരണം ചെറുവിമാന അപകടങ്ങള്‍ മുങ്ങിപ്പോകാറാണ് പതിവ്. കഴിഞ്ഞ ദിവസം യുഎസിലെ ഗെറ്റിസ്ബര്‍ഗില്‍ ഒരു ചെറുവിമാനം അപകടത്തില്‍പ്പെട്ടു. ഒരു യാത്രക്കാരനുമായി 87കാരനായ വൃദ്ധന് പറത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് യൂ ടേണ്‍ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വിമാനം വിമാനത്താവളത്തിന് പുറത്തുള്ള മരത്തില്‍ ഇടിക്കുകയായിരുന്നു.
മരച്ചില്ലകളില്‍ കുരുങ്ങി തലകീഴായി കിടന്ന വിമാനത്തില്‍ നിന്ന് പൈലറ്റിനെയും യാത്രക്കാരനെയും നാലുമണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷപ്പെടുത്തിയത്. വിമാനത്തിന്റെ ഓരോ ഭാഗവും അഴിച്ചുമാറ്റിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിമാനം പൂര്‍ണമായി തകര്‍ന്നെങ്കിലും പൈലറ്റിനോ യാത്രക്കാരനോ ഒരു പോറല്‍ പോലും പറ്റിയില്ല. പൈലറ്റിനേപ്പോലെ തന്നെ പഴക്കമുണ്ടായിരുന്നു വിമാനത്തിനുമെന്നും യൂടേണ്‍ എടുക്കുന്നതിനിടെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചതാണ് നിയന്ത്രണം വിട്ട് വിമാനം ഇടിക്കാന്‍ കാരണമെന്ന് വിമാനത്താവളം ഉദ്യോഗസ്ഥര്‍ പറഞ്ഞു.