കോഴിക്കോട്: കരാട്ടെയും യോഗയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ഓള് ഇന്ത്യ ഷിറ്റോറിയു കരാട്ടെ അസോസിയേഷന് 22-ാമത് ദേശിയ കരാട്ടെ മത്സരം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കരാട്ടെ, യോഗ പരിശീലനത്തിലൂടെ മനസിനെ നിയന്ത്രിക്കാനും മാനസിക അസ്വസ്ഥത കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കരാട്ടെ അസോസിയേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് സി.എ. സെന്‍സായി, സി.എസ്. അരുണ്‍ മച്ചയ്യ, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ആലം, എം.കെ. മധു എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി അറന്നൂറോളം കരാട്ടെ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒമ്പതു മുതല്‍ അമ്പത്തിയഞ്ച് വയസുവരെയുള്ളവരും മത്സരാര്‍ഥികളായുണ്ട്.