പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിയ്ക്കു ശേഷമാണ് ! അവര്‍ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കും; അപ്പോള്‍ ചെയ്യുന്നതെന്തെന്ന് വെളിപ്പെടുത്തി നടി ലെന

മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ലെനയും താരത്തിന്റെ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ താരം തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.

‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും.

അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ലെനയുടെ വാക്കുകള്‍.ഒരിക്കല്‍ തുടര്‍ച്ചയായി തന്നെ വിളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ലെന വെളിപ്പെടുത്തി.

അതേസമയം അടുത്തിടെ ഒരു കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ കുറച്ച് കോളേജിലെ കുട്ടികള്‍ ചുറ്റും കൂടിയെന്നും എന്നാല്‍ അധിക സമയം അവിടെ നില്‍ക്കുന്നത് അപകടമായി തോന്നിയത് കൊണ്ട് ഓടി കാറില്‍ കയറിയിരുന്നു.

സിനിമകള്‍ കണ്ട് ഇഷ്ടമായെന്ന് പറയാന്‍ വിളിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ തുടരെ തുടരെ വിളിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ലെന്നും ലെന ഇപ്പോള്‍ വ്യക്തമാക്കുകയാണ്.

Related posts

Leave a Comment