കറുത്തപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

klm-karimpaniപത്തനാപുരം : കറുത്തപനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്പനരുവിയില്‍ സ്‌പ്രേയിംഗ് നടന്നു.രാവിലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരത്തോടെയാണ് അവസാനിച്ചത്.പ്രദേശത്തെ 71 വീടുകളില്‍ വിദഗ്ധസംഘം സ്‌പ്രേയിംഗ് നടത്തി. പൈറിസ്സ്രം എന്ന മരുന്നാണ് മേഖലയില്‍ തളിച്ചത്. ഇന്റോ റസിഡന്‍ഷ്യല്‍ സ്‌പ്രേയിംഗാണ് (ഐആര്‍എസ്)നടന്നത്.

മണലീച്ചയെ നശിപ്പിക്കുകയും അതിന്റെ ഉറവിടം കണെ്ടത്തി ഇല്ലാതാക്കുകയും ചെയ്യുകയാണ് പ്രവര്‍ത്തനങ്ങളുടെ പ്രധാനലക്ഷ്യം.കഴിഞ്ഞ ദിവസമാണ് ചെമ്പനരുവിയില്‍ കറുത്തപനി സ്ഥീതികരിച്ചത്.ഇതിന്റെ ഭാഗമായിട്ടാണ് സ്‌പ്രേയിംഗ് നടത്തിയത്.നാളെയും പ്രവര്‍ത്തനങ്ങളും തുടരും.42 വീടുകളില്‍ ശനിയാഴ്ച സ്‌പ്രേയിംഗ് നടക്കും.27 പേരടങ്ങുന്ന സംഘമാണ് സ്‌പ്രേയിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഏപ്രില്‍ 28 ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.ബോധവല്‍ക്കരണങ്ങള്‍, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ പി എച്ച് സി കളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

ജില്ല മലേറിയ ഓഫീസര്‍ സുരേഷ്,ബയോളജിസ്റ്റ് സജു,മെഡിക്കല്‍ ഓഫീസര്‍ സന്ധ്യ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജഗദീഷ്,ബി അനില്‍കുമാര്‍,മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related posts